Munavira Vakayil
Munavira Vakayil
Sub Editor, NowNext

“നിങ്ങളുടെ കുടുബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, ഉപഭോക്താക്കള്‍ എന്നിവരുമായി ആശയ വിനിമയത്തില്‍ മികവ് കാണിക്കാന്‍ നിങ്ങള്‍ക്കാവുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള പ്രധാന ആയുധമാണ്.” ലെസ് ബ്രൗണ്‍ ആശയവിനിമയത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്.

എവിടെയും ആരോടും ആശയവിനിമയം നടത്താനുള്ള മികവ് വേണമെങ്കില്‍ അതിനനുയോജ്യമായ ഒരു മീഡിയം അത്യാവശ്യമാണ്. ഭാഷ തന്നെയാണ് ഇതില്‍ പ്രധാനി. ആഗോള തലത്തിലും മറ്റും സുഖമമായ ആശയവിനിമയത്തിന് ആംഗലേയ
ഭാഷ അധവാ ഇംഗ്ലീഷ്‌ വളരെ മുന്‍ നിരയിലാണ്. ഒറ്റ ഭാഷ കൊണ്ട് ലോകത്തെവിടെയും ആശയ വിനിമയം നടത്താമെന്ന പ്രത്യേകത കൂടി ഇംഗ്ലിഷിനുണ്ട്.

എല്ലാ ഭാഷകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട് അത്‌കൊണ്ട് തന്നെ പല ഭാഷാ വിഷയങ്ങളിലുള്ള പ്രത്യേക പഠനങ്ങളും സുലഭമാണ്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നത് ഭാഷാ ധര്‍മങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ആളുകളുമായി ഫലപ്രദമായ രീതിയില്‍ ഭാഷയെ ഉപയോഗിക്കുന്നതിനായുള്ളതാണ്. എല്ലാ ഭാഷക്കും അതിന്റേതായ പ്രയോഗങ്ങളും ഉച്ചാരണരീതിയുമെല്ലാം ഉള്ളത് പോലെയാണ് ഇംഗ്ലീഷിലും. അതിനെ കേന്ദ്രീകരിച്ചാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനമെന്നത്. ഇതില്‍  ഇംഗ്ലീഷ് ഭാഷസാഹിത്യം, ഭാഷാശാസ്ത്രം, തത്വശാസ്ത്രം എന്നിവ ഉള്‍കൊള്ളുന്നു.

ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ബിരുദ കോഴ്‌സ് ആയി ബി എ, അതിന് ശേഷം എം എ കോഴ്‌സുകളും കമ്മ്യൂണിക്കേഷന്‍ കോഴ്‌സില്‍ ലഭ്യമാണ്.

വെറും ഭാഷാ പ്രാവീണ്യത്തിനപ്പുറം കരിയര്‍ സാധ്യതകളും ഈ മേഖലയിലൂടെ ലഭിക്കുന്നു എന്നതാണ്. പത്രപ്രവര്‍ത്തനത്തിലും, മാനേജ്‌മെന്റ് അല്ലെങ്കില്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, അന്താരാഷ്ട്ര മേഖലയുമായി ബന്ധപ്പെട്ട എച്ച് ആര്‍ പ്രവര്‍ത്തനങ്ങള്‍, ഭാഷാശാസ്ത്രം, ആശയവിനിമയ മാനേജ്‌മെന്റ്, ചലച്ചിത്ര സംവിധാനം, എഡിറ്റിങ്ങ്, വിശ്വല്‍ കമ്മ്യൂണിക്കേഷന്‍, അധ്യാപനം തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങളാണുള്ളത്. ഇംഗ്ലിഷ് ഭാഷക്ക് പ്രാധാന്യമുള്ള ഏത് മേഖലയിലേക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠനം സഹായിക്കുമെന്നതാണ്.

സാധ്യതകളും താല്‍പര്യവും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠനത്തിന് തയ്യാറാവാന്‍ നിങ്ങളെ പ്രാപ്തനാക്കിയോ….? എങ്കില്‍ ഇനി പറയാന്‍ പോകുന്നത് ഈ കോഴ്‌സ് ലഭ്യമായ പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളെ കുറിച്ചാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
  1. GITAM (Deemed to be University), Vishakhapatnam
  2. St. Xavier’s college (SXC), Kolkata
  3. Jyoti Nivas college (JNC), Bangalore
  4. Gokhalte Memorial Girls College (GMGC) Kolkata
  5. Mar Ivanioes College, Thiruvananthapuram
  6. Cochin University of Science and Technology (CUSAT) Kochi
  7. Institute For Excellence in Higher Education (IEHE), Bhopal
  8. PSGR Krishnammal College for Women (PSGRKCW), Coimbatore
  9. School of Professional Graduation (SPG Jaipur), Jaipur
  10. St. John’s College (SJC) Kollam

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!