Munavira Vakayil
Munavira Vakayil
Sub Editor, NowNext

“ഒരു വ്യക്തിയുടെ സമ്പത്ത് എന്നുള്ളത് അദ്ദേഹം തന്റെ അധ്വാനത്തിലൂടെ യാഥാര്‍ഥ്യമാക്കിയ മൂല്യമാണ്”, ഖൽദൂൻ എന്ന വ്യക്തിയുടെ വരികളാണിവ. അധ്വാനം, ജീവിത രീതി, തൊഴിൽ തുടങ്ങിയ പലതിന്റെയും അടിസ്ഥാനമായി എത്തിപ്പെടുന്നത് സാമ്പത്തികം എന്നതിലേക്ക് തന്നെയാണ്.

എന്റെ സമ്പത്ത്, നിന്റെ സമ്പത്ത്, രാജ്യത്തിന്റെ സമ്പത്ത്, സാമ്പത്തിക മാന്ദ്യം, സാമ്പത്തിക സംവരണം, അങ്ങനെ അങ്ങനെ ദിനങ്ങളിൽ എത്രയധികം സാമ്പത്തിക സംസാരങ്ങളാണ് കടന്ന് വരുന്നത്. അതെ, ഓരോ നിമിഷവും സാമ്പത്തിക മുന്നോക്കത്തിനായി നമ്മളെല്ലാവരും നെട്ടോട്ടമോടുന്നുമുണ്ട്.

എക്കണോമിക്സ് അഥവാ സാമ്പത്തിക ശാസ്ത്രമെന്നത് എല്ലായ്‌പ്പോഴും നിലനിൽക്കുന്ന വളരെ പ്രധാന പെട്ട ഒരു വിദ്യാഭ്യാസമേഖലയാണ്.

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ നേടിയപ്പോള്‍ തെല്ലൊന്നുമല്ല നമ്മള്‍ അഭിമാനം കൊണ്ടത്. അഭിജിത്തിന് മുന്നെ അമര്‍ത്യസെന്നായിരുന്നു സാമ്പത്തികശാസ്ത്രത്തിലെ ഇന്ത്യന്‍ ഐക്കണ്‍. ഇന്ത്യ കണ്ട മറ്റൊരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിങ്, രാജ്യത്തെ പ്രധാനമന്ത്രിവരെയായി. മറ്റൊരാള്‍ ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീതാ ഗോപിനാഥാണ്. അങ്ങനെ എത്രയെത്ര ആളുകൾ ആണ് സാമ്പത്തിക ശാസ്ത്രത്തിൽ മുന്നിട്ട് നിൽക്കുന്നവർ. അതുകൊണ്ട് തന്നെ എക്കണോമിക്സ് പഠനം അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല.

സാധ്യതകൾ ഒരുപാടുള്ള മേഖലയാണ് സാമ്പത്തിക ശാസ്ത്രത്തിന്റേത്

ഇന്ത്യൻ ഇക്കണോമിക് സർവീസ് ( I E S )

ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന കേന്ദ്ര സർവീസ് ആണ് ഇന്ത്യൻ എക്കണോമിക്സ് സർവീസ്. സാമ്പത്തിക അവലോകനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ വിദഗ്ധരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1961-ല്‍ ഐ.ഇ.എസ്. ആരംഭിക്കുന്നത്. വികസന നയങ്ങള്‍ തയ്യറാക്കല്‍, സര്‍ക്കാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തല്‍, പൊതുജന പദ്ധതികളുടെ മേല്‍നോട്ടവും വിലയിരുത്തലും തുടങ്ങിയവയെല്ലാം ഐ.ഇ.എസിന്റെ ചുമതലയാണ്. സാമ്പത്തിക ശാസ്ത്രം പഠിച്ചവർക്ക് ഏറ്റവും മുൻ നിരയിലുള്ള സാധ്യതയാണ് I E S നൽകുന്നത്.

അധ്യാപനം

ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജുകളിലും സര്‍വകലാശാലകളിലുമായി നിരവധി അധ്യാപക ഒഴിവുകളാണുള്ളത്. സാമ്പത്തിക ശാസ്ത്രത്തിൽ പി എച് ഡി കഴിഞ്ഞവർക്ക് ഐ ഐ ടി പോലുള്ള പ്രമുഖ കോളേജുകളിലോ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിലോ അധ്യാപകരാവാം. അതുപോലെ യു.ജി.സി /നെറ്റ് /ജെ.ആര്‍.എഫ്. തുടങ്ങിയ പരീക്ഷകളുടെ യോഗ്യതക്കനുസരിച്ചും കോളേജുകളിൽ അധ്യാപകരായി പ്രവേശിക്കാം. ഹയർ സെക്കണ്ടറി സ്ഥാപനങ്ങളിലും മറ്റും അധ്യാപകരാവാൻ യു പി എസ് സി തുടങ്ങിയ യോഗ്യത പരീക്ഷകൾ നിർബന്ധമാണ്.

ഗവേഷണം

വിവിധ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് അവസരമുണ്ട് എന്നതാണ്.

റിസര്‍ച്ച് ഓഫീസര്‍/ പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്‌സ് എന്നീ തസ്തികളിലേക്ക് സര്‍വകലാശാലകളും ആര്‍.ബി.ഐ. പോലുള്ള ദേശീയ സ്ഥാപനങ്ങളിലും വിവിധ മന്ത്രാലയങ്ങളും ഐ.ഐ.ടി , ഐ.ഐ.എമ്മുകളും നിയമനം നടത്താറുണ്ട്. ഗവേഷണത്തില്‍ തന്നെ വിവിധ തരത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞർക്ക്  മുന്‍ഗണന ഉണ്ട്

Moment of discussion Free Photo

അതുപോലെ തന്നെ RBI റിസര്‍ച്ച് ഓഫീസര്‍ (ഗ്രേഡ് ബി ), Economic advisor/ planer/ analyst/, NABARD officer, research officer തുടങ്ങിയ കുറെയധികം സാധ്യതകള്‍ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ട്.

ബി എ, എം എ, പി എച്ച് ഡി കോഴ്‌സുകള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ലഭ്യമാണ്. കൂടാതെ സിവില്‍ സര്‍വീസിനും മറ്റും എക്കണോമിക്‌സ് ബിരുദം വളരെ അധികം ഗുണം ചെയ്യും.

ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
  1. Shri Ram College of Commerce, Delhi University
  2. St. Stephens College, Delhi
  3. Lady Shri Ram College, South Delhi
  4. Miranda House, DU’s North
  5. St. Xavier’s College, Kolkata
  6. Loyola College, Chennai
  7. Christ University, Bangalore
  8. Presidency University, Kolkata
  9. Madras Christian College, Chennai
കേരളത്തിലെ പ്രമുഖ കോളേജുകള്‍
  1. St. Joseph College Devagiri, Calicut
  2. Sacred Heart College- Ernakulam
  3. St Theresa College- Ernakulam
  4. Govt College- Kasaragod
  5. St. Albert College, Ernakulam
  6. Govt Victoria College, Palakkad
  7. Maharajas College, Ernakulam

സമ്പത്തിന്റെ ലോകത്ത്, സാമ്പത്തികം പ്രധാനമായതിന്റെ ലോകത്ത്, സാമ്പത്തിക ശാസ്ത്രത്തോളം മികച്ച കരിയര്‍ ലഭിക്കാനില്ല. ഇനി സാമ്പത്തിക ശാസ്ത്രത്തിലൂടെ ഉയരങ്ങളിലെത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!