ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാര്‍ക്കായി (അസ്ഥിവൈകല്യം) സംവരണം ചെയ്തിട്ടുള്ള ട്രേഡ് അപ്രന്റിസ് ട്രെയിനി (ടര്‍ണര്‍) ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.സി. പാസായവരും എന്‍.ടി.സി. ടര്‍ണര്‍ കോഴ്‌സ് 2013നും 2018നും ഇടയില്‍ പാസായവരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 30 വയസ്. 7000 രൂപ സ്റ്റൈപെന്റ് ലഭിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് മൂന്നിനകം ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.