ആരോഗ്യശാസ്ത്ര സർവ്വകലാശാലയിലെ അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സംസ്‌കൃതം പഠിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും, ആരോഗ്യസർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടു. തുടക്കമെന്ന രീതിയിൽ സംസ്‌കൃതം അദ്ധ്യാപകർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന വർക്ക്ഷോപ് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ആയുർവ്വേദ അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ആയുർവേദ ഗ്രന്ഥങ്ങൾ സൂക്ഷ്മമായി പഠിക്കുന്നതിന് ഉതകുന്ന ഹൃസ്വകാല കോഴ്സുകൾ തുടങ്ങുവാനാണ് ധാരണയായിട്ടുള്ളത്. ആരോഗ്യശാസ്ത്ര സർവ്വകലാശാലാ വൈസ് ചാൻസലർ ബഹു: ഡോ. മോഹനൻ കുന്നുമ്മല്‍, ശ്രീ ശങ്കരാചാര്യ സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം. വി നാരായണൻ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ധാരാപാത്രം ഒപ്പു വെച്ചത്