കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ അഞ്ച് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2023 മെയ് 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ ഫൈനോടുകൂടി മെയ് 16 വരേയും, 335 /- രൂപ സൂപ്പർഫൈനോടുകൂടി മെയ് 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.