ഒരു കിലോ പച്ചക്കറി വാങ്ങാൻ എത്ര രൂപ വരെ കൊടുക്കാം? ഒരു അൻപത്, അറുപത് കൂടിപോയാ 100 . തക്കാളിക്ക് 130 ആയപ്പോൾ തന്നെ അറിഞ്ഞതാണല്ലേ അതിന്റെ ബുദ്ധിമുട്ട്. എന്നാലേ ഈ 130 ഒന്നും ഒന്നുമല്ല. കാരണം ലോകത്തെ ഏറ്റവും വിലകൂടിയ പച്ചക്കറിയായ ഹോപ്പ് ഷൂട്ടിന്റെ വിലകേട്ടാൽ നമ്മൾ ഞെട്ടും. വെറും എൺപത്തി അയ്യായിരം രൂപ മാത്രം. മൂന്നോ നാലോ മാസത്തെ സാലറി ഡിം.

READ MORE: മ്യുസ ഇൻഗെൻസ്; ലോകത്തിലെ ഏറ്റവും വലിയ വാഴ ഇതാണ്

ഈ സാധനത്തിനു എന്താ തൊട്ടാൽ പൊള്ളുന്ന വില എന്നല്ലേ ചിന്തിക്കുന്നത്. കാരണമുണ്ട്. ഇതിന്റെ നേർത്ത അഗ്രഭാഗം കേടുകൂടാതെ അടർത്തിയെടുക്കുക എന്നത് വൻ ടാസ്ക് ആണ്. നട്ട് 3 വർഷത്തിന് ശേഷമാണ് വിളവെടുക്കാൻ കഴിയുക. ഒരു ചെടിക്ക് ഇരുപത് വർഷം വരെയാണ് ആയുസ്. ഔഷധ ഗുണങ്ങളൊരുപാടുള്ള ഇവ ബിയർ ഉണ്ടാക്കാനും ഉപയോഗിച്ച് വരുന്നുണ്ട്. യൂറോപിയൻ രാജ്യങ്ങളിൽ ഇവ വ്യാപകമായി കാണാം. ഇന്ത്യയിൽ പക്ഷെ, വിലക്കൂടുതൽ കാരണം വാങ്ങാനാളില്ലാതെ കൃഷി നിർത്തേണ്ടി വന്ന ചരിത്രം പോലുമുണ്ട്.