സമയത്തിന് ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. നഷ്ടപ്പെട്ട സമയം ആരു വിചാരിച്ചാലും തിരികെ കിട്ടില്ല. പരീക്ഷയ്ക്ക് എന്നല്ല, ജീവിതവിജയത്തിന് സമയനിഷ്ഠ അത്യന്താപേക്ഷിതമാണ്.

കൃത്യമായ തീരുമാനങ്ങൾ കൃത്യസമയത്തു എടുക്കുന്നത് സമയം ക്രമീകരിക്കുന്നതിൽ സഹായിക്കും. പരീക്ഷയ്ക്ക് സമയത്തിന്  മുൻപേ എത്തുക. പരീക്ഷയ്ക്ക് വേണ്ട സാധനങ്ങൾ കഴിവതും തലേന്നു തന്നെ എടുത്ത് വെയ്ക്കാൻ ശ്രമിക്കുക. പരീക്ഷയ്ക്ക് ഇറങ്ങുമ്പോളുള്ള വെപ്രാളം ഒഴിവാക്കാം.  ഇതുവഴി വൈകി എത്തുന്നതിന്റെ മാനസിക സമ്മർദം ഒഴിവാക്കാൻ സഹായിക്കും.

ഒരുപാട് നേരത്തെ പരീക്ഷാഹാളിൽ എത്തേണ്ട കാര്യവുമില്ല. പരീക്ഷയ്ക്ക് തൊട്ടുമുൻപുള്ള സമയം കഴിവതും ശാന്തമായി ഇരിക്കുക. അവസാന നിമിഷ പഠനം ചിലപ്പോൾ ദോഷം ചെയ്തേക്കാം.  ഓരോ ചോദ്യത്തിനും വേണ്ടി ചിലവാക്കുന്ന സമയം മുഴുവൻ പരീക്ഷയെയും ബാധിക്കുന്നതാണെന്നു ഓർക്കുക. അതുകൊണ്ട് ഓരോ ചോദ്യത്തിനും അളന്നുമുറിച്ച് തന്നെ സമയം ചെലവിടുക.

 

 

Leave a Reply