ഇതാണ് ലോകത്തിലെ ഏറ്റവും വലിയ വാഴ. പേര് മ്യുസ ഇൻഗെൻസ്. ഹൈലാൻഡ് ബനാന ട്രീ എന്നുമുണ്ട് പേര്. സ്വദേശം ഇൻഡോനേഷ്യയിലെ ന്യൂ ഗിനി ഐലൻഡ്. കുറഞ്ഞത് 30 മുതൽ 50 അടിവരെ, അതായത് ഒരു അഞ്ച് നിലക്കെട്ടിടത്തിന്റെ അത്രയും ഉയരത്തിലാണ് ഇവ വളരുന്നത്. ഒരു വാഴയിലക്ക് അഞ്ച് മീറ്റർ വരെ നീളം വക്കും. ഒറ്റ കുലയിൽ 300 വരെ പഴങ്ങളുണ്ടാകും. ഓരോ പഴത്തിനും 12 ഇഞ്ച് വരെ നീളവുമുണ്ടാകും.

READ MORE: ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി ഇതാണ് !

നേന്ത്രപ്പഴത്തിന്റേത് പോലെ മഞ്ഞനിറത്തിലുള്ള മാംസവും തവിട്ടു നിറത്തിലുള്ള കുരുക്കളും ചെറിയ പുളിയുള്ള മധുരവുമാണ് പഴത്തിന്. ന്യൂ ഗിനിക്കാർക്ക് ഈ പഴം ചില അസുഖങ്ങൾക്കുള്ള ഔഷധമാണ്. അതോടൊപ്പം വാഴയുടെ പല ഭാഗങ്ങളും കര കൗശല വസ്തുക്കൾ നിർമിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. 1954 ൽ ആണ് ശാസ്ത്രലോകം ആദ്യമായി ഈ വാഴ കണ്ടെത്തിയത്. അർഫാക് പർവതപ്രദേശത്ത് കാണപ്പെടുന്ന ഇവ മറ്റിടങ്ങളിൽ വളർത്താനും പ്രയാസമാണ്.