വിമാനം ഉണ്ടാക്കാൻ പഠിക്കാൻ താല്പര്യമുണ്ടോ? നോ… എന്റെ കയ്യിലിരിക്കുന്ന ഈ വിമാനമല്ല, ഒറിജിനൽ വിമാനം. അതുണ്ടാക്കാൻ പഠിച്ചാലോ? വിമന നിർമാണവുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയാണ് `. വിമാനങ്ങളുടെ നിർമാണം, രൂപകൽപന, സാങ്കേതിക വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുന്നവരാണ് ഏറോനോട്ടിക്കൽ എൻജിനീയർമാർ. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് ഏറോനോട്ടിക്കൽ എൻജിനീയർമാരുടെ ഒരു പരിശോധനയുണ്ട്. വിമാനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് തീർക്കേണ്ടതും ഇവരുടെ കടമയാണ്. ബി ടെക്കും എം ടെക്കുമൊക്കെയായി നേവിയുടെ എൻ ഐ എ ടി കൊച്ചി, എ സി ഇ എഞ്ചിനീയറിംഗ് കോളേജ് ട്രിവാൻഡ്രം, എസ് സി എം എസ് കൊച്ചി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഐ ഐ ടി ചെന്നൈ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്കൽ ആൻഡ് മറൈൻ എൻജിനീയറിങ് ബംഗളൂരു ഇവിടെയൊക്കെ പഠിക്കാം. കളിയല്ല, കാര്യമായിട്ടാണ്. നല്ല സാധ്യതയുള്ള കരിയർ മേഖലയാണ്. എന്താ ഒരു കൈ നോക്കുന്നോ?