Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

രാജകീയ കല്യാണങ്ങളാണ് നാടെങ്ങും. അപ്പൊ അതിന്റെ കൂടെ നമുക്ക് നമ്മുടെ കരിയറും അടിപൊളിയാക്കിയാലോ? വെഡിങ് പ്ലാനെർ കരിയർ. കല്യാണത്തിന്റെ എ ടു ഇസെഡ് കാര്യങ്ങൾ പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നത് ഈ വെഡിങ് പ്ലാനെർ ആയിരിക്കും. ഡിമാൻഡ് കൂടിയതോടെ ഈയൊരു കരിയറും ലക്ഷ്യം വെച്ച് വരുന്ന ആളുകളൊരുപാടുണ്ട്. അപ്പൊ നമുക്ക് എങ്ങനെ ഒരു വെഡിങ് പ്ലാനെർ ആകാം? എന്തൊക്കെയാണ് ഈ കരിയറിന്റെ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളൊക്കെ ഒന്ന് നോക്കാം. 

wedding planner career malayalam

ഈ പരസ്യത്തിലൊക്കെ പറയുന്നത് പോലെ, അവരുടെ വിവാഹ സ്വപനങ്ങൾക്ക് നിറം പകരുക തന്നെയാണ് യഥാർത്ഥത്തിൽ ഒരു വെഡിങ് പ്ലാനെർ ചെയ്യുന്നത്. അതായത് രണ്ട് വ്യക്തികളുടെ വിവാഹത്തിന് അവർക്ക് വേണ്ടുന്ന അഡ്‌വൈസുകൾ കൊടുക്കുന്ന ഒരാൾ, വെഡിങ് ഔട്‍ഫിറ്റ് മുതല് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന ഒരു പ്രൊഫെഷണൽ, ഒരു വെഡിങ് പ്ലാനെർ ചെയ്യുന്നത് അതാണ്. ഇന്ത്യയിൽ കല്യാണം എന്ന് പറയുന്നത് ഒരു വലിയ ഫാമിലി ഇവന്റ് ആണ്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു ഇവന്റ് ഏറ്റെടുത്ത് ഗംഭീരമായി നടത്തുക എന്ന ടാസ്‌കാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിയേറ്റിവ് ആയി, വളരെ സ്പോണ്ടെനിയസായി കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിയുന്ന ഒരാളായിരിക്കണം നിങ്ങൾ. സമയം കൃത്യമായി മാനേജ് ചെയ്യാൻ കഴിയണം, നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. കുറച്ചധികം ക്ഷമയും ഉണ്ടായിരിക്കണം. 

wedding planner career malayalam

എങ്ങനെ ഒരു വെഡിങ് പ്ലാനെർ ആവാം എന്ന് നോക്കാം. മൂന്ന് കരിയർ പാത്തുകളാണ് വളരെ പോപ്പുലറായിട്ടുള്ളത്. അതിൽ ഏത് വേണമെന്ന് നിങ്ങൾക്ക് ചൂസ് ചെയ്യാം. ആദ്യത്തേത് +2 വിന് ശേഷം, സ്ട്രീം ഏതുമാവാം, ഡിഗ്രി ബി ബി എ ഹോസ്പിറ്റാലിറ്റി ചൂസ് ചെയ്യുക. ശേഷം പി ജി ഇവന്റ് മാനേജ്‌മന്റ്. എങ്ങനെ ഒരു ഇവന്റ് നടത്തണമെന്നും, എങ്ങനെ ആളുകളെ മാനേജ് ചെയ്യണമെന്നും, വ്യത്യസ്ത മനുഷ്യരെ എങ്ങനെ ഡീൽ ചെയ്യണെമെന്നുമൊക്കെ പഠിക്കാം, അറിയാം. വെഡിങ് പ്ലാനിങ് സർട്ടിഫിക്കേഷൻ കൂടി ചെയ്ത് ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി നോക്കുകയോ, സ്വന്തമായി സംരംഭം ആരംഭിക്കുകയോ ഒക്കെ ആവാം. 

ഇനി രണ്ടാമത്തെ വഴി. +2 വിന് ശേഷം ബി ബി എ ഇൻ ഇവന്റ് മാനേജ്‌മന്റ്, ശേഷം എം ബി എ ഇൻ ഇവന്റ് മാനേജ്‌മന്റ് കോഴ്സുകൾ ചെയ്യാം. ഇവിടെയും വെഡിങ് പ്ലാനിങ് സർട്ടിഫിക്കേഷൻ ആവിശ്യമാണ്.

wedding planner career malayalam

മൂന്നാമത് ഒരു വഴി കൂടിയുണ്ട്. +2 ഡിഗ്രി, പി ജി കോഴ്സുകൾ തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല, പകരം ഇവന്റ് മാനേജ്മെന്റിൽ ഡിപ്ലോമ, പി ജി ഡിപ്ലോമ എന്നിവ ചെയ്യാം. ശേഷം വെഡിങ് പ്ലാനിങ് സർട്ടിഫിക്കേഷൻ കൂടി വേണം. ഇങ്ങനെയും വെഡിങ് പ്ലാനെർ കരിയറിലേക്ക് കടക്കാം. എവിടെയെങ്കിലും ജോലി നോക്കുക എന്നതിലുപരിയായി സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു കരിയർ കൂടിയാണ് വെഡിങ് പ്ലാനറുടേത്.

ഇനി ഇതൊന്നുമല്ലാതെ വെഡിങ് പ്ലാനെർ ഓൺലൈൻ കോഴ്സുകൾ ഒരുപാടുണ്ട്. സർട്ടിഫിക്കേഷൻ, ഡിപ്ലോമ കോഴ്സുകളാണ് അധികവും. പ്രത്യേകിച്ച് ക്വാളിഫിക്കേഷനുകളൊന്നുമില്ലാതെ തന്നെ അത്തരം ഓൺലൈൻ കോഴ്സുകൾ ചെയ്ത് സെർട്ടിഫൈഡ് വെഡിങ് പ്ലാനെർ ആവാം. കോഴ്സുകളൊന്നും പഠിക്കാതെയും വെഡിങ് പ്ലാനെർ ആവാം. പക്ഷെ പാഷനേറ്റ് ആയിരിക്കണം. എല്ലാം നോക്കിക്കണ്ട് ചെയ്ത് തീർക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. 

ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ഒരു ജോലിയാണ് വെഡിങ് പ്ലാനറുടേത്. അതുപോലെ തന്നെ ബുദ്ധിമുട്ടുകളുമുണ്ട്. Event Coordination, Event Planning, Creativity, Visualization Ability, Organization Skills, Verbal Communication, Project Management തുടങ്ങിയ സ്കില്ലുകൾ ഒരു വെഡിങ് പ്ലാനർക്ക് ആവശ്യമാണ്. കൂടാതെ വർക്ക് വരുന്നത് വീക്കെന്റുകളിലായിരിക്കും. ഭയങ്കരമായി ടയേർഡ് ആവുന്ന ജോലിയാണ്. വർക്ക് ലൈഫ് ഉം പേർസണൽ ലൈഫ് ഉം മാനേജ് ചെയ്ത് കൊണ്ട് പോകാൻ ഓരോ വെഡിങ് പ്ലാനർക്കും കഴിയണം. ഹൈ ഡിമാന്റുള്ള ഒരു ജോബ് ആണിത്. 

Event Consultant, Event Manager, Public Relations Officer, Wedding Planner തുടങ്ങിയ റോളുകളിലൊക്കെ ഒരു വെഡിങ് പ്ലാനർക്ക് ജോലി നോക്കാം. നമ്മുടെ നാട്ടിൽ തന്നെ ധാരാളം വെഡിങ് കമ്പനികളിലായി നിരവധി ഓപ്പണിങ്ങുകളാണ് ഉള്ളത്. ഒരു ഫ്രഷേർ വെഡിങ് പ്ലാനർക്ക് ലഭിക്കുന്ന ശരാശരി വാർഷിക വരുമാനം രണ്ട് ലക്ഷം രൂപമുതൽ മൂന്ന് ലക്ഷം രൂപ വരെയാണ്. എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ച് സാലറിയും കൂടും. ഈ ഒരു മേഖലയായതുകൊണ്ട് തന്നെ നെറ്റ് വർക്കിങ്ങിന് നല്ല പ്രാധാന്യമുണ്ട്. നിങ്ങളുടെ സ്‌കിൽസ് ഈ ഒരു കരിയറിന് അനുയോജ്യമാണ് എങ്കിൽ യാത്ര ചെയ്യാനും ഇവെന്റുകൾ പ്ലാൻ ചെയ്ത എക്സിക്യൂട്ട് ചെയ്യാനുമുള്ള അവസരങ്ങളുടെ ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്