കവര് പൂത്തിട്ടുണ്ട്.. കൊണ്ടോയി കാണിക്ക്… കുമ്പളങ്ങി നെറ്റ്‌സ് സിനിമക്കൊപ്പം സിനിമകണ്ട ആളുകളുടെയൊക്കെ മൈൻഡിലേക്ക് കവരും ഇടിച്ചുകേറി ആകാംഷ സൃഷ്ടിച്ചിട്ടുണ്ടാവും. വീണ്ടും കുമ്പളങ്ങിയിൽ കവര് പൂത്തു. വിദേശികളും സ്വദേശികളും എന്നുവേണ്ട കവര് കാണാനെത്തിയവരെക്കൊണ്ട് അടുക്കാൻ പറ്റാത്ത തിരക്കായിരുന്നു കുറച്ച് നാള് കുമ്പളങ്ങിയിൽ.

Read More : ശബ്ദ ശല്യം മാത്രമല്ല ചീവീടുകൾ

കവര് പൂത്തത് കണ്ടതും കാണാത്തതുമായ എല്ലാവർക്കും വേണ്ടി എന്താ കവരിന്റെ പിന്നിലെ ഗുട്ടൻസ് എന്നൊന്ന് നോക്കിയാലോ?

ബയോ ലുമിനിസെൻസ്. ബാക്ടീരിയ, ആൽഗ, ഫങ്കസ് പോലുള്ള സൂക്ഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസം. മിന്നാമിനുങ്ങിന്റെ പിന്നിലെ വെളിച്ചവും ഇതേ പ്രതിഭാസമാണ്. ലൈറ്റിന്റെ കൂടെ ചൂട് പുറപ്പെടുവിക്കാത്തതുകൊണ്ട് തന്നെ തണുത്ത വെളിച്ചം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ചില ജെല്ലിഫിഷുകൾ, മണ്ണിരകൾ, കടൽ തട്ടിൽ കാണുന്ന ചില മീനുകൾ എന്നിവയും ഇത്തരത്തിൽ പ്രകാശം പുറപ്പെടുവിക്കാറുണ്ട്.

Read More : ബീനാച്ചി എസ്റ്റേറ്റ്; വയനാട്ടിലെ മധ്യപ്രദേശ്

നമുക്ക് സംഭവം കാണാൻ കളറാണെങ്കിലും ഈ പാവങ്ങൾക്ക് അത് പ്രതിരോധമാർഗമാണ്. ഈ ലൈറ്റും അതിന്റെ നാച്ചുറൽ റിസോർസുകളും നമ്മൾ ഹ്യൂമൻസിനു ഉപയോഗപ്പെടുമോ എന്നുള്ള പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.