മഹാത്മാ ഗാന്ധി സർവകലാശാല ബിസിനസ്സ് ഇന്നവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻററിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. എൻ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഫോർ റിസർച്ച് ഓൺ വീനസ് ഡിസീസസിൻറെ ധനസഹായത്തോടെയുള്ള ‘ഹീലിംഗ് ഓഫ് ക്രോണിക് വീനസ് അൾസെർസ്/ എക്‌സ്റ്റെൻസീവ് അൾസെർസ് ബൈ നാനോടെക്‌നോളജി’ എന്ന പ്രോജക്ടിലെ ഒരൊഴിവിലാണ് നിയമനം.

ഒരു വർഷമാണ് പ്രോജക്ടിൻറെ കാലാവധി. യോഗ്യത – മൈക്രോബയോളജിയിലോ ബയോടെക്‌നോളജിയിലോ പി.എച്ച്.ഡി, നാനോടെക്‌നോളജി അധിഷ്ഠിത വാണിജ്യോത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രവൃത്തിപരിചയം, നെറ്റ് അല്ലെങ്കിൽ ഗേറ്റ്, രാജ്യാന്തര ജേണലുകളിലെ പബ്ലിക്കേഷനുകൾ. പ്രായപരിധി 35.

താല്പര്യമുള്ളവർ ഏപ്രിൽ 10 വരെ [email protected] എന്ന മെയിൽ വിലാസത്തിലേക്ക് ബയോ ഡേറ്റ അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരിൽനിന്ന് അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാണ് ഫെലോയെ തിരഞ്ഞെടുക്കുക