ഇത് വയനാട്ടിലെ ഒരു എസ്റ്റേറ്റ് ആണ്. പേര് ബീനാച്ചി എസ്റ്റേറ്റ്. മഞ്ഞ ബോർഡിൽ കറുത്ത നിറത്തിൽ എഴുതിയ പേരിനു താഴേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മറ്റൊരു കാര്യം കൂടി കാണാം. MP ഗവൺമെന്റ് പ്ലാന്റേഷൻ. എന്നുവെച്ചാൽ മധ്യപ്രദേശ് ഗവൺമെന്റിന്റെ കീഴിലാണ് എന്ന്. കടുവയും കരിമ്പുലിയുമടക്കമുള്ള കാട്ടുമൃഗങ്ങൾ വസിക്കുന്ന, കാടുപിടിച്ച് കിടക്കുന്ന വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ്.

Read More : ടിയൻസി പർവതങ്ങൾ; കടലിൽ നിന്നുയർന്നുവന്ന അത്ഭുതലോകം

അതെങ്ങനെ മധ്യപ്രദേശിന്‌ കീഴിലാകും? മധ്യപ്രദേശിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് എസ്റ്റേറ്റ് ചുമതലയും. അതെന്താ അങ്ങനെ? വയനാട്ടിലെ പഴയൊരു ഭൂവുടമ എസ്റ്റേറ്റ് പണയം വെച്ച് പണമിടപാട് നടത്തിയെന്നും പിന്നീട് അത് ജപ്തി ചെയ്തുപോവുകയും സ്വാതന്ത്ര്യാനന്തരം മധ്യപ്രദേശിന്‌ കീഴിലാവുകയുമായിരുന്നു എന്നത് ഒരു കഥ.

Read More : കവരുണ്ടാകുന്നതെങ്ങനെ? അറിയാം കവരിനുപിന്നിലെ രഹസ്യം

ദീർഘ കാലത്തെ കേരളവാസത്തിനൊടുവിൽ തിരിച്ച് ബ്രിട്ടനിലേക്ക് പോവുകയായിരുന്ന ഒരു സായിപ്പ് തന്റെ എസ്റ്റേറ്റ്, കൂടെ താമസിച്ച ബീനാച്ചി എന്ന സ്ത്രീക്ക് എഴുതി നൽകിയെന്നും മൈസൂരിലേക്ക് താമസം മാറിയ ബീനാച്ചി എസ്റ്റേറ്റ് വിറ്റു എന്നതും വേറൊരു കഥ. കഥയെന്തായാലും നിലവിൽ എസ്റ്റേറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ.