Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

സി ബി ഐ എന്ന് കേൾക്കുമ്പോ തന്നെ കൈ പിറകിൽ കെട്ടി നാലു ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച്, ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി നടന്നുവരുന്ന മമ്മൂക്കയെ ആണല്ലേ എല്ലാർക്കും ഓർമ വരുന്നത്. സിനിമയിൽ എല്ലാമുണ്ട്. സേതു രാമയ്യരെ കേസ് ഏൽപ്പിക്കുന്നതും അന്വേഷിക്കുന്നതും തെളിയിക്കുന്നതും എല്ലാം. പക്ഷെ സേതുരാമയ്യർ എങ്ങനെ സി ബി ഐ ആയി? അല്ലെങ്കിൽ അത് പോട്ടെ? സി ബി ഐ ഓഫീസർ ആവാൻ ആഗ്രഹമുള്ള ഒരു വ്യക്തി എന്താണ് ചെയ്യേണ്ടത്? 

How to become a CBI officer explained in Malayalam

What is CBI?

സി ബി ഐ ഓഫീസർ ആവുന്നതിനു പ്രധാനമായും രണ്ട് വഴികളാണുള്ളത്. അതിനു മുൻപ് എന്താണ് സി ബി ഐ എന്ന് നോക്കാം. സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. സംഭവം 1941 ൽ ആരംഭിക്കുന്ന സമയത്ത് സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് വാർ ആൻഡ് സപ്ലൈസ് ഡിപ്പാർട്മെന്റിൽ നടന്ന അഴിമതിയും മറ്റും അന്വേഷിക്കുന്നതിന് വേണ്ടി ആരംഭിച്ച സ്പെഷ്യൽ വിങ് ആയിരുന്നു അത്. എസ് പി ഇ എന്ന ആ വിങ്, ഇന്ന് നമ്മൾ കേൾക്കുന്ന സി ബി ഐ എന്ന പേര് സ്വീകരിക്കുന്നത് 1963 ഏപ്രിൽ 1 നു ആണ്.

രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, ഹൈ പ്രൊഫൈൽ ഫ്രോഡ് കേസുകൾ, മറ്റ് കൺവെൻഷനൽ കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുക, തെളിയിക്കുക എന്നതാണ് സി ബി ഐ ഓഫീസർമാരുടെ പ്രധാന ജോലി.

How to become? 

ഇനി എങ്ങനെയാണ് സി ബി ഐ ഓഫീസർ ആവുന്നത് എന്ന് നോക്കാം. രണ്ട് വഴികളാണുള്ളത് എന്ന് പറഞ്ഞു. ആദ്യത്തെ വഴി, നമ്മുടെ സിവിൽ സർവീസ് പരീക്ഷയാണ്. യു പി എസ് സി അഥവാ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ എഴുതി ഐ പി എസ് യോഗ്യത നേടി സി ബി ഐ ഓഫീസർ ആവാം. സിവിൽ സർവീസ് പരീക്ഷയിൽ 200 നും 300 നും ഇടയിൽ റാങ്ക് നേടുന്നവർക്കാണ് ഐ പി എസ് ഓഫീസർ അവൻ സാധിക്കുക. സി ബി ഐ യിലെ ഗ്രേഡ് എ വിഭാഗത്തിലെ ഓഫീസർ ആവുന്നത് ഇങ്ങനെയാണ്.

How to become a cbi officer explained in malayalam

രണ്ടാമത്തെ വഴി എസ് എസ് സി എക്‌സാം വഴി സി ബി ഐ യിൽ സബ് ഇൻസ്‌പെക്ടർ ആവുക എന്നതാണ്. അതായത് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വർഷാവർഷം നടത്തി വരുന്ന സി ജി എൽ, അഥവാ കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷ എഴുതി സി ബി ഐ സബ് ഇൻസ്‌പെക്ടർ എന്ന പോസ്റ്റിലേക്ക് നിയമനം നേടാം. സി ജി എൽ എഴുതാനുള്ള യോഗ്യത ഏതെങ്കിലുമൊരു ഡിഗ്രി ആണ്.

CBI Inspector

സി ബി ഐ സബ് ഇൻസ്‌പെക്ടർ എന്ന പോസ്റ്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇന്ത്യയിലെ തന്നെ ഹൈലി റെപ്യൂട്ടെഡ് ആയിട്ടുള്ള ഒരു തസ്തികയാണ് ഒരു സി ബി ഐ സബ് ഇൻസ്പെക്ടറുടേത്. ഇത് ഒരു ഗ്രൂപ്പ് ബി പോസ്റ്റ് ആണ്. നോൺ ഗസറ്റഡ് ആണ്, മാത്രമല്ല നോൺ യൂണിഫോം പോസ്റ്റ് ആണ്. അതായത് സി ബി ഐ ഓഫിസർക്ക് യൂണിഫോം ഉണ്ടാവില്ല എന്നർത്ഥം. കേന്ദ പേർസണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് മന്ത്രാലയത്തിന് കീഴിലാണ് സി ബി ഐ വരുന്നത്. ഡൽഹിയാണ് ആസ്ഥാനം. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടാത്ത ഒരു ഡിപ്പാർട്മെന്റാണ് സി ബി ഐ. സി ബി ഐ ക്ക് കീഴിൽ ഏഴ് ഡിവിഷനുകളുണ്ട്. ഈ ഏഴ് ഡിവിഷനുകളിലായാണ് പോസ്റ്റിങ്ങ് ലഭിക്കുക. ഇന്ത്യയിലെവിടെ വേണമെങ്കിലും പോസ്റ്റിങ്ങ് ലഭിക്കാം.

CGL EXAM

സി ജി എൽ പരീക്ഷയുടെ കൂടുതൽ വിവരങ്ങളിലേക്ക് വന്നാൽ, പരീക്ഷയ്ക്ക് നാലു സ്റ്റേജുകളാണുള്ളത്. ടയർ വൺ ആൻഡ് ടു യഥാക്രമം 200 ,400 മാർക്കുകളുടെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയാണ്. ടയർ ത്രീ ,100 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയാണ്. ടയർ 4 കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് ആണ്. അകെ മാർക്ക് 700 . സി ബി ഐ ആവുന്നതിനുള്ള ഫിസിക്കൽ സ്റ്റാൻഡേർഡ്‌സ് എന്തൊക്കെയാണ് എന്ന് നോക്കാം. ഉയരം പുരുഷന്മാർക്ക് 165 cm ഉം സ്ത്രീകൾക്ക് 150 cm ഉം ഉണ്ടായിരിക്കണം. നെഞ്ചളവ് പുരുഷന്മാർക്ക് എക്സ്പാൻഡ് ചെയ്യുമ്പോൾ 76 ഉം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് ഇത് ആവിശ്യമില്ല. സ്‌പെക്സ് ഉപയോഗിക്കുന്നവർക്കും സി ബി ഐ സബ് ഇൻസ്പെകട്ർ ആവാം, പക്ഷെ, ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മീറ്റ് ചെയ്യണം എന്ന് മാത്രം. 

How to become a CBI officer explained in Malayalam

ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഫിസിക്കൽ ആൻഡ് മെഡിക്കൽ സ്റ്റാൻഡേർഡ്‌സ് വെരിഫിക്കേഷൻ, പോലീസ് വെരിഫിക്കേഷൻ എന്നിവയ്ക്ക് ശേഷമാണ് നിയമനം. പേ സ്കെയിൽ 7 കാറ്റഗറിയിൽ പെടുന്ന പോസ്റ്റാണ് സി ബി ഐ സബ് ഇൻസ്പെക്ടറുടേത്. ഏകദേശം നാല്പത്തി അയ്യായിരം മുതൽ ഒന്നരലക്ഷത്തോളം രൂപ വരെ ആണ് സാലറി റേഞ്ച് വരുന്നത്. അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്യേണ്ടി വരുന്നതിനാൽ തന്നെ, സി ബി ഐ ഓഫീസിർസിന് ഒരു മാസത്തെ അധിക സാലറി ലഭിക്കാറുണ്ട്. അതായത് വർഷം 13 മാസത്തെ സാലറി ലഭിക്കും. 

Training

നിയമനത്തിന് ശേഷമുള്ളത് ട്രെയിനിങ് ആണ്. രണ്ട് ഘട്ടങ്ങളായാണ് ട്രെയിനിങ്. അകെ 33 ആഴ്ചകൾ, അതായത് ഏകദേശം 8 മാസം. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സി ബി ഐ അക്കാഡമിയിലാണ് ട്രെയിനിങ് നടക്കുക. ആദ്യ ഘട്ടം 22 ആഴ്ച നീണ്ടുനിൽക്കുന്ന ക്ലാസ് റൂം ട്രെയിനിങ് ആണ്. ഡെയിലി ഫിസിക്കൽ ട്രെയിനിങ്ങും ഉണ്ടായിരിക്കും. രണ്ടാം ഘട്ടം അഡ്വാൻസ് ട്രെയിനിങ് എന്നാണ് അറിയപ്പെടുന്നത്. 10 മുതൽ 11 ആഴ്ച വരെയാണ് ഇത്. 

രണ്ടാം ഘട്ടത്തിൽ ട്രെയിനികളെ പല ഓഫീസുകളിലേക്ക്, അതായത് സി ബി ഐ ഹെഡ് കോർട്ടേസിൽ, അർബൻ ആൻഡ് റൂറൽ പോലീസ് സ്റ്റേഷനുകളിൽ എന്നിങ്ങനെ അയച്ചുകൊണ്ടുള്ള ട്രെയിനിങ്, ആയുധ പരിശീലനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉള്ളത്. 

How to become a CBI officer explained in Malayalam

ട്രൈനിങ്ങിനു ശേഷം പിന്നെയുള്ളത് പോലീസ് സേനയിൽ ഉള്ളത് പോലെയുള്ള ഒരു പാസിംഗ് ഔട്ട് സെറിമണി ആണ്. അതിനു ഇൻവെസ്റ്റിച്ചർ സെറിമണി എന്നാണ് പറയുന്നത്. ട്രെയിനിങ് കഴിഞ്ഞ കേഡറ്റുകളെ സബ് ഇൻസ്‌പെക്ടർ റാങ്ക് നൽകി അംഗീകരിക്കുന്ന ചടങ്ങാണ് ഇത്. സി ബി ഐ സബ് ഇൻസ്‌പെക്ടർ ആവുന്നതിനുള്ള ഘട്ടങ്ങൾ ഇത്രയുമാണ്. പിന്നീട് ഒരു സബ് ഇൻസ്പെക്ടർക്ക് ഉണ്ടാകുന്ന കരിയർ ഗ്രോത്ത് പ്രൊമോഷനിലൂടെയാണ്. സബ് ഇൻസ്പെക്ടറിൽ നിന്നും പ്രൊമോഷനിലൂടെ സീനിയർ സൂപ്രണ്ട് വരെ ആവാനുള്ള അവസരമുണ്ട്. 

Direct Recruitment or Deputation

സി ബി ഐ ഉദ്യോഗസ്ഥനാവാൻ ഈ പറഞ്ഞ രണ്ട് വഴികളല്ലാതെ മൂന്നാമത് ഒരു വഴി കൂടെയുണ്ട്. അത് പക്ഷെ ഡയറക്റ്റ് റിക്രൂട്മെന്റിലൂടെയോ അല്ലെങ്കിൽ ഡെപ്യൂട്ടേഷനിലൂടെയോ ആണ്. കരാർ അടിസ്ഥാനത്തിൽ ജോലിയിൽ നിയമിക്കുന്നതാണ് ഡയറക്റ്റ് റിക്രൂട്ട്മെന്റിലൂടെ നടക്കുന്നത്. മറ്റ് ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്നവരെയാണ് ഡെപ്യൂട്ടേഷനിലൂടെ നിയമിക്കുന്നത്. 

ഒരു സി ബി ഐ ഓഫീസർക്ക് സമൂഹത്തിൽ ഒരു ഉയർന്ന സ്ഥാനം തന്നെയായിരിക്കും. നല്ല ശമ്പളവും ഈ ജോലിയുടെ പ്രത്യേകതയാണ്. ഇതൊക്കെ ഉള്ളപ്പോഴും ചില ബുദ്ധിമുട്ടുകളും ഈ ജോലിയിൽ ഉണ്ട്. വർക്ക് ലൈഫ് ആൻഡ് പേർസണൽ ലൈഫ് ബാലൻസിങ് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. സ്ട്രെസ് ഹാൻഡിൽ ചെയ്യേണ്ടി വരും പലപ്പോഴും.

എന്നാലും സി ബി ഐ ഓഫിസർ എന്നത് ഒരു പവറുള്ള ജോലി തന്നെയാണ്. ഒരു സി ബി ഐ ഓഫിസർ എന്നതാണ് നിങ്ങളുടെ ഭാവി ലക്ഷ്യമെങ്കിൽ തയ്യാറെടുപ്പ് പെട്ടെന്ന് തന്നെ തുടങ്ങണം. പരീക്ഷ ക്രാക്ക് ചെയ്യാനുള്ള പരിശീലങ്ങങ്ങളും തുടങ്ങണം. നന്നായി പരിശ്രമിച്ചാൽ നിങ്ങൾക്കും നേടാവുന്നതേ ഉള്ളു.

Reference : How to become a CBI officer?

Read More : ലാബ് ടെക്‌നിഷ്യൻ കോഴ്സ്: അറിയേണ്ടതെല്ലാം, തിരഞ്ഞെടുക്കണോ വേണ്ടയോ?