സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് വെറ്റിനറി ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് അമ്പലപ്പുഴ ചെങ്ങന്നൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ആണ് ഒഴിവുകൾ. വെറ്റിനറി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം. ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18. കൂടുതൽ വിവരങ്ങൾക്ക് 04772252431 എങ്ങനെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES