ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം  നടത്തുന്നു. ജനുവരി നാലിന് രാവിലെ 10 മണിയ്ക്കാണ് ഇന്റര്‍വ്യു. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യുവിനു പരിഗണിക്കുകയുള്ളു.താല്‍പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പികളും സഹിതം ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍:ഡെമോണ്‍സ്ട്രേറ്റര്‍ (മെക്കാനിക്കല്‍) – മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എന്‍ജിനിയറിംഗ് ഡിപ്ലോമ, ഡെമോണ്‍സ്ട്രേറ്റര്‍ (മെഡിക്കല്‍), ഡെമോണ്‍സ്ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) – പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എന്‍ജിനിയറിഗ് ഡിപ്ലോമ / ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ – ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സ്സി കമ്പ്യൂട്ടര്‍ സയന്‍സ്. വിശദ വിവരങ്ങള്‍ക്ക് 0496 2524920.