കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. മൂന്നു ഗസറ്റിലായാണ് ഒഴിവുകള്‍ പ്രസിദ്ധീകരിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 01. തസ്തിക, ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ക്രമത്തില്‍.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

  1. അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രോസ്‌തോഡോണ്ടിക്‌സ്)മെഡിക്കല്‍വിദ്യാഭ്യാസം
  2. മെഡിക്കല്‍ ഓഫീസര്‍ (മര്‍മ)ഭാരതീയ ചികിത്സാവകുപ്പ്
  3. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഭരതനാട്യം കോളേജ് വിദ്യാഭ്യാസം (സംഗീതകോളേജുകള്‍)
  4. ജിയോളജിക്കല്‍ അസിസ്റ്റന്റ് (ഭൂജലം)
  5. ലബോറട്ടറി ടെക്‌നീഷ്യന്‍ (ഡ്രഗ്‌സ് സ്റ്റാന്‍ഡേഡൈസേഷന്‍ യൂണിറ്റ്)ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്
  6. ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II പൊതുമരാമത്ത് വകുപ്പ്
  7. ആര്‍മെച്ചര്‍ വൈന്‍ഡര്‍ സംസ്ഥാന ജലഗതാഗതവകുപ്പ്
  8. ക്ലേവര്‍ക്കര്‍ സാങ്കേതികവിദ്യാഭ്യാസം (കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്)
  9. ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി)സ്റ്റേറ്റ് ഫാര്‍മിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്
  10. സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് IIകേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡ്
  11. ഓഫീസ് അറ്റന്‍ഡര്‍ ഗ്രേഡ് IIകേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ്
  12. എല്‍.ഡി. സ്റ്റെനോകേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
  13. ഡെയറി കെമിസ്റ്റ്/ഡെയറി ബാക്ടീരിയോളജിസ്റ്റ്/ഡെയറി
  14. മെക്രോബയോളജിസ്റ്റ്‌കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
  15. ക്ലാര്‍ക്ക് -സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ ജിങ്‌സ് ലിമിറ്റഡ്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം):

  1. ഫോറസ്റ്റ് ഡ്രൈവര്‍- വനം.

പോലീസ് കോണ്‍സ്റ്റബിള്‍ കമാന്‍ഡോ -199ഒഴിവുകള്‍

പോലീസ് (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോവിങ്) ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ (കമാന്‍ഡോ) വിഭാഗത്തിലേക്ക് സ്‌പെഷ്യല്‍ സെലക്ഷന്‍ബോര്‍ഡ് മുഖാന്തരം പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്മാര്‍മാത്രം) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം

ഒഴിവുകളുടെ എണ്ണം: 198+1 NCA SCCC നിയമനരീതി: Special Selection Board മുഖേന നേരിട്ടുള്ള നിയമനം. പ്രായപരിധി: 01.01.2022ല്‍ 18 വയസ്സ് തികയേണ്ടതും 22 വയസ്സ് തികയാന്‍ പാടുള്ളതുമല്ല. പ്രായപരിധിയിലും യോഗ്യതയിലും ഒരു പ്രത്യേക വിഭാഗത്തിനും ഇളവനുവദിക്കുന്നതല്ല. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. ശാരീരികയോഗ്യത, എഴുത്തുപരീക്ഷ ഉള്‍പ്പെടെയുള്ള കൂടുതല്‍വിവരങ്ങള്‍ക്ക് www.keralapsc.gov.in കാണുക. അവസാനതീയതി: മേയ് 18.

അസിസ്റ്റന്റ് എന്‍ജിനിയര്‍ 64 ഒഴിവുകള്‍

കേരള ജല അതോറിറ്റി. ഒഴിവുകളുടെ എണ്ണം: 64. പ്രായപരിധി: 1940. ഉദ്യോഗാര്‍ഥികള്‍ 02.01.1982നും 01.01.2003നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). എസ്.സി./എസ്.ടി., മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കും വിധവകള്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. യോഗ്യതകള്‍: 1. കേരള സര്‍വകലാശാലയുടെ സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.എസ്‌സി. ബിരുദം അല്ലെങ്കില്‍ മദ്രാസ് സര്‍വകലാശാലയുടെ ബി.ഇ. സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍ ബിരുദമോ തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യതയോ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്: www.keralapsc.gov.in അവസാനതീയതി: ജൂണ്‍ 8.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!