കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ് കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത് കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്, എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.
19.08.2022, വെള്ളി – ബി.കോം, ബിബിഎ, ബി.എ മലയാളം, ബി.എ പൊളിറ്റിക്കൽ സയൻസ്.
20.08.2022, ശനി – ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ – ഉൽ – ഉലമ, ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ്
വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.














