പെട്രോളിന്റെ വിലവർദ്ധന വരുമ്പോളെല്ലാം നമ്മൾ ഓർക്കുന്ന ഒന്നുണ്ട് – ഇങ്ങനെ പോയാൽ ഭാവിയിൽ പെട്രോൾ തീർന്നു പോകില്ലേ? തീർച്ചയായും. നമ്മൾ അക്ഷയമായ ഊർജ്ജസ്രോതസ്സുകളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഇന്ന് സോളാർ സംവിധാനങ്ങൾക്കും കാറ്റിൽ നിന്ന് ഉർജ്ജം ഉത്പാദിക്കാൻ കഴിയുന്ന സാങ്കേതികതകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

കാറ്റിൽ നിന്നും ഊർജ്ജം ഉണ്ടാക്കുവാനുള്ള വിദ്യയാണ് വിൻഡ് ടർബൈനുകൾ. കാറ്റിന്റെ വേഗം ഉപയോഗിച്ച് ടർബൈനുകൾ കറക്കി, അതുവഴി ഊർജ്ജം ലഭിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയിൽ ഇവയ്ക്ക് വഹിക്കാനാകുന്ന പങ്ക് വലുതാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ആയതിനാൽ തന്നെ ഇവയുടെ എണ്ണവും പ്രതിദിനം വർധിക്കുകയാണ്. പല സ്ഥലങ്ങളിലെയും വേഗത്തിനും ഉയരത്തിനും കാറ്റിന്റെ ദിശയ്ക്കും അനുയോജ്യമായ ഘടനാപരമായ മാറ്റങ്ങൾ മാറ്റങ്ങൾ വരുത്തി ഇവ സ്ഥാപിക്കപ്പെടുമ്പോൾ ഈ മേഖലയിൽ ടെക്‌നീഷ്യന്മാരുടെയും ആവശ്യം വർധിക്കുകയാണ്. ഇവിടെയാണ് വിൻഡ് ടർബൈൻ ടെക്‌നീഷ്യന്മാർ പ്രസക്തരാകുന്നത്.

വിൻഡ് ടർബൈനുകളുടെ സംരക്ഷണമാണ് പ്രധാനമായും വിൻഡ് ടെക്കുകളുടെ ജോലി. വിശദമായി വിശകലനം ചെയ്ത് ടർബൈനുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും, ടർബൈനുകളുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഹൈഡ്രോളിക് ഘടകങ്ങളിൽ തകരാറൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അതില്ലെങ്കിൽ പ്രശ്നങ്ങൾ നിരീക്ഷിച്ച് വിലയിരുത്തേണ്ടതും ജോലിയുടെ ഉത്തരാദിത്വങ്ങളുടെ ഭാഗമാണ്. ക്ഷമ, ശാരീരികക്ഷമത, സൂക്ഷ്മനിരീക്ഷണം എന്നിവയുടെ കൂടെ വിഷയത്തിലുള്ള പരിജ്ഞാനവും ജോലിക്കാവശ്യമാണ്.

ഉയർന്ന ശമ്പളം ലഭിക്കുന്ന ഈ ജോലിക്ക് വിദ്യാഭ്യാസ യോഗ്യതകൾ പ്രത്യേകിച്ച് പറയുന്നില്ല. ഇവയുടെ എണ്ണം കൂടി വരുന്ന സാഹചര്യമായതിനാൽ തന്നെ ജോലി സാദ്ധ്യതകളും ഒട്ടേറെയാണ്. മെക്കാനിക്കൽ മേഖലകളിൽ കോഴ്‌സുകൾ ചെയ്യുന്നത് ജോലിക്കു ഗുണം ചെയ്യുമെങ്കിലും, കൂടുതലും ജോലിയിലെ പരിചയമികവിൽ നിന്ന് തന്നെയാണ് പഠിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!