കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഒൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ ഇരുപത്തൊന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.