- നിയമ പഠന വകുപ്പ്
കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ് നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം പ്രോഗ്രാമിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. എസ്.സി – 1 എസ്.ടി – 2 , മുസ്ലിം-1, ഇ.ടി.ബി-1. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 26 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451.
- എം. എ ഹിന്ദി
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസ് ഹിന്ദി ഡിപ്പാർട്മെന്റിൽ എം. എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവ് . യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 29 ന് രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025
- എം.എ എക്കണോമിക്സ്
കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ എക്കണോമിക്സ് പ്രോഗ്രാമിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് മുമ്പായി കണ്ണൂർ സർവ്വകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ ഹാജരാകണം. ഫോൺ: 0490 2347385 , 9400337417
- എം.സി.എ
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ് ഐ.ടി എജുക്കേഷൻ സെൻററിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആഗസ്ത് 24ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായ് എത്തണം.