കുടുംബശ്രീ സംരംഭമായ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി  ലിമിറ്റഡില്‍ (കേരള ചിക്കണ്‍) ഫാം സൂപ്പര്‍ വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫാം സൂപ്പര്‍വൈസര്‍ – പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കില്‍ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് – അംഗീകൃത സര്‍വകലാശാല ബിരുദവും മാര്‍ക്കറ്റിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും
ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ – പ്ലസ് ടു.
ആദ്യ രണ്ട് തസ്തികള്‍ക്ക് 30ഉം മൂന്നാമത്തേതിന് 35 വയസുമാണ് ഉയര്‍ന്ന പ്രായ പരിധി. അപേക്ഷാ ഫോറം www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും ബയോഡേറ്റയും ജനുവരി 27ന്  വൈകുന്നേരം അഞ്ചിനകം  കോട്ടയം ജില്ലാ പഞ്ചായത്ത് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് നല്‍കണം. ഫോണ്‍: 0481 2302049, 9400550107

Leave a Reply