കണ്ണൂർ: കോമൺ വെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി ബാഡ്മിന്റൺ താരവും കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയുമായ ട്രീസ ജോളിക്ക് കണ്ണൂർ സർവ്വകലാശാല സ്വീകരണം നൽകി. മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ട്രീസ ജോളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൊ വൈസ് ചാൻസിലർ പ്രൊഫ: സാബു. എ സ്വാഗതപ്രസംഗവും സിന്റിക്കേറ്റ്അംഗം എൻ. സുകന്യ അധ്യക്ഷ പ്രസംഗവും നടത്തി. സർവ്വകലാശാല ഐ. ക്യൂ.എ.സി യുടെ സ്റ്റുഡന്റ് അഡോപ്‌ഷൻ സ്‌കീമിന്റെ (വിദ്യാർത്ഥി ദത്തെടുക്കൽ) ഭാഗമായി ദത്തെടുത്ത ആദ്യത്തെ വിദ്യാർത്ഥിയാണ് ട്രീസ ജോളി. ഇതിനുശേഷം പതിമൂന്നാം വയസ്സുമുതൽ കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിലാണ് ഡോ. അനിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നത്. നാലുവർഷത്തോളം പരിശീലനം നടത്തിയ അതെ ക്യാമ്പസിൽ ഇത്തരത്തിൽ ഒരു സ്വീകരണത്തിന്റെ ഭാഗമായി വന്നു നിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് ട്രീസ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി. പി. ഷിജു, ഡോ. അനിൽ രാമചന്ദ്രൻ, ഫിസിക്കൽ എജ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് , സിന്റിക്കേറ്റ്അംഗം ഡോ. പി. മഹേഷ് കുമാർ, സെനറ്റ് അംഗം സാജു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ സർവ്വകലാശാലയുടെ സ്നേഹോപഹാരം കൈമാറി. ബാഡ്മിന്റൻ ‍വനിതാ ഡബിൾസിൽ വെങ്കലവും ടീം ഇനത്തിൽ വെള്ളിയും നേടിയാണ് ട്രീസ ജോളി എന്ന 19 കാരി കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി താരമെന്ന അംഗീകാരം നേടിയത്. കോമൺ വെൽത്ത് ഗെയിംസിൽ ഈ വർഷം 10 മലയാളികൾ പങ്കെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!