Reshmi Thamban

Reshmi Thamban
Sub Editor, Nownext

ആരാണ് ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്നോളോജിസ്റ്റ്? ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർ ആണോ? അല്ല, ഡോക്ടറുടെ കൂടെ ഉള്ള നഴ്സുമാരുമല്ല. പിന്നെയോ? എന്താണ് ഒരു ഓപ്പറേഷൻ തീയേറ്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നോളോജിസ്റ്റിന്റെ റോൾ? എങ്ങനെ ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്നോളോജിസ്റ്റ് ആവാം? എന്ത് പഠിച്ചാൽ ആവാം? എവിടെ പഠിക്കാം? പഠിച്ചിറങ്ങിയാലുള്ള സാധ്യതകളെന്തൊക്കെ? ഇങ്ങനെ ഓപ്പറേഷൻ തിയേറ്റർ ടെക്നോളോജിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നമുക്ക് പരിശോധിക്കാം. 

ഒരു ഓപ്പറേഷൻ തിയേറ്റർ സങ്കല്പിച്ചു നോക്കൂ… അവിടെ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടറെയും നഴ്സുമാരെയും കൂടാതെ വേറെയും ചില ആളുകളെ കാണാറില്ലേ? ഓപ്പറേഷൻ സമയത്ത് ആവശ്യമുള്ള വസ്തുക്കളൊക്കെ സ്റ്റെറിലൈസ് ചെയ്യുക, ഡിസിൻഫെക്റ്റ് ചെയ്യുക തുടങ്ങി ഓപ്പറേഷൻ തീയേറ്ററിലേക്കാവിശ്യമായ കാര്യങ്ങളൊക്കെ മുടക്കം കൂടാതെ ചെയ്യുന്നത് ഈ ടെക്‌നീഷ്യന്മാരാണ്. ബി എസ് സി ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി പഠിച്ചാൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യനാവാം. 3 വർഷത്തെ ഡിഗ്രി കോഴ്സ് ആണിത്. ഫിസിക്സ്, കെമിസ്ട്രി ബിയോളജി അടങ്ങിയ 50 % മാർക്കോടുകൂടിയ +2 ആണ് യോഗ്യത. 

Operation theatre technology

AIIMS നഴ്സിംഗ് എൻട്രൻസ് എക്സാം വഴിയും ചില കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിലുമാണ് പ്രവേശനം സാധ്യമാകുക. പക്ഷെ ചില യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും അവരുടേതായ അഡ്മിഷൻ പ്രോസസ്സ് ഉള്ളതിനാൽ തന്നെ വിദ്യാർത്ഥികൾ കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും അഡ്മിഷൻ പ്രോസസ്സ് കൃത്യമായി മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. AIIMS നഴ്സിംഗ് എൻട്രൻസ് എക്സാം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹിയുടെ നടത്തുന്ന ദേശീയ തലത്തിലുള്ള ഓൺലൈൻ എൻട്രൻസ് എക്സാം ആണ്. ഒന്നര മണിക്കൂർ ദൈർഖ്യമുളള ഈ പരീക്ഷയിലൂടെയാണ്  വിവിധ എം എസ് സി, ബി എസ് സി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നൽകിവരുന്നത്. 

  • Skills Required for a B.Sc Operation Theater Technologist 

ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്നോളോജിസ്റ്റ് ഇപ്പോഴും ക്വിക്ക് ടു റെസ്പോണ്ട്‌ ആയിരിക്കണം. ആലോചിച്ച് നില്ക്കാൻ സമയം കിട്ടില്ല എന്നത് തന്നെ കാരണം. നല്ല ലിസണിങ് സ്കില്ലും സ്പീക്കിങ് സ്കില്ലും ഉണ്ടായിരിക്കണം. എവിടെയാണ് എന്റെ സ്പെഷലൈസേഷൻ മേഖല എന്നും നല്ല ധാരണ ഉണ്ടായിരിക്കണം. ഇതൊന്നും പോരാതെ, 

Organization skills

Knowledge of operation theater equipments

Patience

Communication skills

Care for patients

Observation skills

Hands-on experience with equipment തുടങ്ങിയ സ്കില്ലുകളും ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യന് അത്യാവശ്യമാണ്. കാരണം ഡീൽ ചെയ്യുന്നത് രോഗികളുമായാണ്. അതും ഓപ്പറേഷൻ തീയേറ്ററിലെ രോഗികളെ. അവരെ പരിചരിക്കുക എളുപ്പമുള്ള കാര്യമല്ല. 

  • B.Sc Operation Theater Technology Syllabus 

Physiology, Medicine Outline, CSSD Procedures, Biochemistry, Clinical Microbiology, Anesthesia for specialty surgeries, Principles of Management, Basic Anaesthetic techniques, Basics of Surgery, Pathology, Applied Anatomy and physiology, Regional anesthetic techniques, Basics of Computer, Clinical Pharmacology, Anatomy, Principles of Anaesthesia, Medical Ethics തുടങ്ങിയ വിഷയങ്ങളാണ് കോഴ്സിൽ ഉണ്ടാവുക. 

  • Scope of a B.Sc Operation Theater Technology 

തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഭാവിയിൽ വളരെയധികം ജോലി സാധ്യതകളുള്ള കരിയർ മേഖല ആണ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി. മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ, ഹെൽത്ത് കെയർ സൗകര്യങ്ങൾ എന്നിവയുടെ വിപുലീകരണത്തോടൊപ്പം തന്നെ ഓപ്പറേഷൻ ടെക്നോളജിയുടെ സാധ്യതകളും വർധിക്കുകയാണ്. ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ ഇല്ലാതെ ശസ്ത്രക്രിയകളോ പതിവ് പരിശോധനകളോ നടത്താൻ കഴിയില്ല. നല്ല ഒരു ബി.എസ്‌സി ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി ബിരുദധാരിക്ക് സർജിക്കൽ ടെക്‌നോളജിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യൻമാരായി ഒക്കെ വിവിധ ജോലികൾ കണ്ടെത്താനാകും.

  • Career Options after B.Sc Operation Theater Technology 

പഠിച്ചിറങ്ങുന്നവർക്ക് ആശുപത്രികളിൽ, ഹെൽത്ത് കെയർ സെന്ററുകളിൽ ഒക്കെ entry-level technician അല്ലെങ്കിൽ assistant ആയി ജോലി നോക്കാം. തുടർന്ന് പഠിക്കാൻ താല്പര്യമുള്ളവർക്കും ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി മേഖലയിൽ കൂടുതൽ സംഭാവനകൾ നല്കാൻ താല്പര്യമുള്ളവർക്കും, പോസ്റ്റ് ഗ്രാഡുവേഷൻ പഠനത്തിന് ശേഷം അധ്യാപകരാവുകയോ, ഗവേഷകരാവുകയോ ആവാം. വളരെയധികം സാധ്യതകളാണ് ആ മേഖലയിലുള്ളത്. കൂടാതെ ലാബ് ടെക്‌നീഷ്യന്മാരാകാം. പെർഫ്യൂഷനിസ്റ്റ് ആവാം. അങ്ങനെ അങ്ങനെ സാദ്ധ്യതകൾ നിരവധിയാണ്. ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യന് വർഷത്തിൽ 4 .5 ലക്ഷം മുതൽ 7 ലക്ഷം വരെ ശമ്പളം ലഭിക്കും. 

operation theatre technology

  • B.Sc operation theater technology Colleges in India 

AIIMS Delhi

Jamia Hamdard, New Delhi

NIMS University, Jaipur

Desh Bhagat University, Mandi Gobindgarh

Lingaya’s Vidyapeeth, Faridabad

Vinayaka Missions University, Salem തുടങ്ങിയ സ്ഥാപനങ്ങളിലും 

JIPMER Puducherry

KGMU Lucknow

SCTIMST Trivandrum

AIIMS New Delhi തുടങ്ങിയ ഗവൺമെന്റ് സ്ഥാപനങ്ങളിലും, കേരളത്തിലേക്ക് വരുമ്പോൾ, 

T D Medical College, Alappuzha

EMS College of Paramedical sciences 

Alshifa  College of Paramedical Sciences 

Westfort Institute of Paramedical Sciences 

Integrated Campus, Anjarakandy 

 എന്നിവിടങ്ങളിലും ബി എസ് സി  ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി പഠിക്കാം. 3  വർഷം കൊണ്ട് നല്ലൊരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ ആയാൽ മികച്ച ഭാവിയാണ് കാത്തിരിക്കുന്നത്.