കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് മേട്രൺ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ ലേഡീസ് ഹോസ്റ്റലിലാണ് ഒഴിവ്. ബിരുദമാണ് യോഗ്യത. 23310 രൂപയാണ് ശമ്പളം. www.cusat.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.