മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട അതിനൂതന സോഫ്റ്റ്‌വെയറുകളിലുളള പരിശീലനവും നല്‍കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30000 രൂപയാണ് ഫീസ്.

പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ അക്കാദമി വെബ്‌സൈറ്റായ http://keralamediaacademy.org/ ല്‍ നിന്നും ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 0484 2422068.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!