Ravi Mohan
RAVI MOHAN
Editor-in-Chief 

പൗരാണിക ഗ്രീക്ക് – ലാറ്റിൻ ഭാഷകളിൽ നിന്നാണ് ചോദ്യ ചിഹ്നം ആവിർഭവിച്ചത്. പണ്ട് കാലത്ത് വിരാമ ചിഹ്നങ്ങൾ വാചകങ്ങളുടെ അർത്ഥം ശരിയായി മനസ്സിലാക്കുവാൻ ഉദ്ദേശിച്ചുള്ളവയായിരുന്നില്ല. ഒരു വാക്യം ഉറക്കെ വായിക്കുമ്പോൾ വാക്യാംശങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടതെങ്ങനെ, തൽക്കാല വിരാമമിട്ട് ശ്വാസം വലിക്കേണ്ടതെങ്ങനെ എന്നൊക്കെ സൂചിപ്പിക്കുക എന്നതായിരുന്നു വിരാമചിഹ്നങ്ങളുടെ പ്രധാന ധർമ്മം.

ലാറ്റിനിൽ ഒരു വാചകത്തിന്‍റെ അവസാനത്തില്‍ ചോദ്യത്തെ സൂചിപ്പിക്കുന്നതിനായി “ക്വസ്റ്റിയോ” (Questio) എന്നെഴുതുമായിരുന്നു. അച്ചടി കണ്ടുപിടിക്കുന്നതിനു മുന്‍പ് പുസ്തകങ്ങള്‍ കൈ കൊണ്ട് പകര്‍ത്തി എഴുതുക എന്നതായിരുന്നു രീതി. എഴുത്തിന്‍റെ ഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പല വാക്കുകള്‍ക്കും ചുരുക്കെഴുത്തുകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ആരംഭിച്ചു. അങ്ങനെ Questio എന്നത് ആദ്യം “QO” എന്നാണ് എഴുതിയിരുന്നത്. എന്നാല്‍ ഇത് മറ്റ് പല ചുരുക്കെഴുത്തുകളുമായി തെറ്റിദ്ധരിക്കപ്പെടുന്നവയായിരുന്നു. തുടര്‍ന്ന് “O” യുടെ മുകളില്‍ “Q” എഴുതാന്‍ ആരംഭിച്ചു. പിന്നീട് ‘Q’ എന്നത് കുത്തി വരച്ചത് പോലെയുള്ള ഒരു അടയാളവും ‘O’ ഒരു കുത്തുമായി ലോപിച്ചു. അങ്ങനെ നമ്മള്‍ ഇന്നുപയോഗിക്കുന്ന ചോദ്യ ചിഹ്നം പിറവിയെടുത്തു.

ഒന്‍പതാം നൂറ്റാണ്ടോടെ ഗ്രിഗോറിയന്‍ സ്തുതി ഗീതങ്ങള്‍ ചോല്ലുന്നതിനായി ഉപയോഗിച്ചിരുന്ന വിരാമ ചിഹ്നങ്ങളില്‍ ചോദ്യ ചിഹ്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. പക്ഷേ അവയ്ക്ക് അല്‍പ്പം വലത്തോട്ട് ചരിവ് ഉള്ളവയായിരുന്നു.മാത്രമല്ല അത് തല്‍ക്കാല വിരാമാത്തെയാണ് സൂചിപ്പിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടോടെ അച്ചടി സംവിധാനം ആരംഭിച്ചു. അതോടെ വിരാമ ചിഹ്നങ്ങള്‍ എകീകരിച്ചു. 1566 ല്‍ ആല്‍ ഡോമനൂസിയോ എന്നയാളാണ് ആദ്യത്തെ വിരാമ ചിഹ്ന പുസ്തകം പ്രസിദ്ധീകരിച്ചത്. അതില്‍ നാം ഇന്ന് കാണുന്ന ചോദ്യ ചിഹ്നം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!