സയൻസുപോലെ വിശാലമായ ഒരു മേഖലയാണ് എൻജിനീയറിങ്. ശാസ്ത്രജ്ഞമാർ നിലവിലുള്ള ലോകത്തെപ്പറ്റി പഠിക്കുന്നുവെങ്കിൽ എൻജിനീയർമാർ ഇല്ലാതിരുന്ന ലോകത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മനുഷ്യ  വികസനത്തിന്റെ പ്രധാന ഘടകമാണ് എൻജിനീയറിങ്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ എൻജിനീയറിങ് സങ്കൽപ്പങ്ങൾ അരങ്ങു വാണിടുന്ന കാലം ഇന്ന് മാറിയിരിക്കുന്നു.

ഇക്കാലത്ത് നല്ല അഭിരുചിയും ലോജിക്കൽ സ്കില്ലും ഉണ്ടെങ്കിൽ ന്യൂ ജനറേഷൻ എൻജിനീയറിങ് കോഴ്‌സുകളുടെ സാധ്യതകൾ അനന്തമാണ്; കണക്കിലും ഫിസിക്‌സിലും മികവുണ്ടാകണമെന്ന് മാത്രം. കോഴ്‌സുകളുടെ കോലവും രൂപവും മാറിയെങ്കിലും അവയ്‌ക്കെല്ലാം ഉയർന്ന തൊഴിൽ സാധ്യതകളാണ് ഉള്ളത്. ആശുപത്രികൾ, പെട്രോളിയം തുടങ്ങി പഞ്ചസാരയ്ക്കും പെയ്‌ന്റിനും പട്ടിനും വരെ അവരുടേതായ എൻജിനീയറിങ് ശാഖകളുണ്ട്.

ഇത്തരം ന്യൂ ജനറേഷൻ എൻജിനീയറിങ് കോഴ്‌സുകൾ  ന്യൂ ഡൽഹി, അഹമ്മദാബാദ്, കാൺപൂർ  എന്നീ നഗരങ്ങളിലെ മികച്ച സർവകലാശാലകളിലും കോളേജുകളിലും പഠിക്കാമെന്നുള്ളത് ചുരുങ്ങിയ പഠനചിലവിനോപ്പം ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിളെയും തൊഴിൽ സാധ്യത ഉറപ്പാക്കുന്നു. വർഷാവർഷം നിരവധി പേർ പഠിച്ചിറങ്ങുന്നതുകൊണ്ട് ഈ മേഖലയിൽ തൊഴിൽ ലഭ്യത കുറയുകയാണെന്ന് പരക്കെ പറച്ചിലുണ്ടെങ്കിലും പഠിത്തതിൽ മികവുണ്ടെങ്കിൽ ജോലി ‘ഈസി’യായി കിട്ടും. പുത്തൻ ഐഡിയകൾക്കൊപ്പം അധ്വാനിക്കുവാനുള്ള മനസ്സും കൂടിയുണ്ടെങ്കിൽ ഒരു ന്യൂ ജെൻ എൻജിനീയറിങ്  ഡിഗ്രീ കൈയിലിരിക്കും.

Leave a Reply