പെട്രോളിയം ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് മേഖലയാണ് പെട്രോളിയം എന്‍ജിനീയറിങ്. ലാഭകരമായ രീതിയില്‍ ഖനനം ചെയ്തെടുക്കുന്ന പെട്രോളിയവും ഹൈഡ്രോ കാര്ബണുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ക്രൂഡ് ഓയില്‍, പ്രകൃതി വാതകങ്ങള്‍ തുടങ്ങിയവ വിവിധ ഘടകങ്ങളായാണ് വിപണിയിലെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളത്.
പെട്രോളിയം ഖനനത്തിനായുള്ള കമ്പ്യൂട്ടര്‍ മോഡലിംഗ് മുതല്‍ സമാന്തര ഡ്രില്ലിംഗ് തുടങ്ങിയവ വരെ ഈ രംഗത്ത് വികസിപ്പിക്കുന്നു. റിസര്‍വോയര്‍ എന്‍ജിനീയര്‍, ഡ്രില്ലിംഗ് എന്‍ജിനീയര്‍, കംപ്ലീഷന്‍ എന്‍ജിനീയര്‍, പ്രൊഡക്ഷന്‍ എന്‍ജിനീയര്‍ എന്നീ മേഖലകളിലാണ് പെട്രോളിയം എന്‍ജിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഐ.ഐ.ടി. ഉള്‍പ്പെടയുള്ള ഇന്ത്യയിലെ മികച്ച പല സ്ഥാപനങ്ങളും പെട്രോളിയം എന്‍ജിനീയറിങ്ങില്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് ഡെറാഡൂണ്‍ (www.upes.ac.in) , ഇന്ത്യന്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടെക്നോളജി ബോംബെ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് യൂണിവേഴ്‌സിറ്റി ജാര്‍ഖണ്ഡ്, രാജീവ് ഗാന്ധി ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി ഉത്തര്‍ പ്രദേശ് എന്നീ പ്രത്യേക യൂണിവേഴ്‌സിറ്റികളില്‍ പെട്രോളിയം എന്‍ജിനീയറിങ് കോഴ്സ് നടത്തുന്നുണ്ട്.