മരം പ്രധാന അസംസ്‌കൃത വസ്‌തുവാകുന്ന എൻജിനീയറിങ് മേഖലയാണ് പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി. വിവിധയിനം കടലാസുകളുടെ നിർമ്മാണമാണ് ഈ മേഖലയിൽ നടക്കുന്നത്. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്, പേപ്പർ നിർമ്മാണം, പേപ്പർ ബോർഡ്, സെല്ലുലോസ് അടിസ്ഥാനമായുള്ള ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് ഇത്. വിദേശ രാജ്യങ്ങളാണ് ഈ മേഖലയിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും ഇന്ത്യയിൽ സാധ്യതകൾ കുറവല്ല. ചൈനയാണ് നിലവിൽ പേപ്പർ നിർമ്മാണത്തിൽ മുന്നിട്ടുനിൽകുന്നത്.

പൾപ്പിനെ യന്ത്രസഹായത്തോടെ ഈർപ്പം കളഞ്ഞു പേപ്പർ നിർമ്മിക്കുന്നു. പൾപ്പിന്റെ ഗുണമേന്മ, പൾപ്പ് നിർമ്മിക്കുന്ന വ്യത്യസ്ത രീതി, കാര്യക്ഷമവും പ്രകൃതി സൗഹൃദവുമായ പേപ്പർ നിർമ്മാണം, മരമല്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ച് പേപ്പർ നിർമ്മാണവും അതിലുള്ള ഗവേഷണങ്ങളും എന്നിവയെല്ലാം പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി എൻജിനീയർമാരാണ് നടത്തുന്നത്.

പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി എൻജിനീയറിങ്ങിൽ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും  ഇന്ത്യയിൽ പഠിക്കാൻ അവസരമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേപ്പർ ടെക്നോളജി ഉത്തർപ്രദേശ്, ഐ.ഐ.ടി. റൂർക്കി, ലക്ഷ്‌മിനാരായൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മഹാരാഷ്ട്ര എന്നിവയാണ് പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി കോഴ്‌സുകൾ ഇന്ത്യയിൽ പഠിപ്പിക്കുന്ന പ്രധാന കോളേജുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!