കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ചോദ്യപേപ്പറുകളിൽ, 2C02AUA- HISTORY OF ARABIC LITERATURE- PART 1 എന്ന പേപ്പറിന്റെ പുതുക്കിയ ചോദ്യപേപ്പർ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മുൻപ് അപ് ലോഡ് ചെയ്ത ചോദ്യങ്ങൾ പ്രകാരം ഈ പേപ്പറിന്റെ അസൈൻമെന്റ് തയ്യാറാക്കി സമർപ്പിച്ചവരും പുതുക്കിയ ചോദ്യപേപ്പർ പ്രകാരം അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കണം. മറ്റു പേപ്പറുകളുടെ അസൈൻമെന്റ് ചോദ്യങ്ങളിൽ മാറ്റമില്ല. സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയ്യതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. 2022 ജൂലൈ 30, വൈകിട്ട് അഞ്ച് മണിക്കു മുൻപായി അസൈൻമെന്റ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!