ഭക്ഷ്യസാധനങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയുന്ന സാങ്കേതിക മേഖലയാണ് ഫുഡ് ടെക്നോളജി. ഫുഡ് പ്രോസസ്സിംഗ്, പ്രോഡക്ട് ഡെവലപ്‌മെന്റ്റ്, ടെക്നിക്കല്‍ മാനേജ്‌മന്റ്, ഹൈജീന്‍ ആൻഡ്  ഫുഡ് സേഫ്റ്റി എന്നിവ ഈ മേഖലയിലെ തൊഴിൽ സാധ്യതകളാണ്. ഇന്ത്യയിലും വിദേശത്തും സാധ്യതയുള്ള രംഗമാണിത്.

ഇന്ത്യയില്‍ പ്രതിവർഷം 18 ശതമാനം വളര്ച്ചേയാണ് സംസ്കരിച്ച ഭക്ഷ്യധാന്യ ഉല്പതന്നവിപണി രേഖപ്പെടുത്തുന്നത്. വസ്ത്രം കഴിഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനം ഭക്ഷ്യോല്പന്നങ്ങൾക്കാണ്.

കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും മലപ്പുറം ജില്ലയിലെ തവനൂരിലെ കാർഷിക സർവകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളജിലും ഫുഡ് ടെക്നോളജിയിൽ ബി.ടെക് നിലവിലുണ്ട്. ഇവിടെ കെ.ഇ.എ.എം വഴിയാണ് പ്രവേശനം.

ഹരിയാണയിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആൻറ്റ്റപ്രനർഷിപ് ആൻഡ് മാനേജ്‌മന്റ് എന്ന ലോകപ്രശസ്ത സ്ഥാപനത്തില്‍ ഫുഡ് ടെക്നോളജി ആൻഡ് മാനേജ്‌മന്റ്, ഫുഡ് പ്രോസസിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്ലാനിംഗ് ഓപ്പറേഷനിങ് ആൻഡ് മാനേജ്‌മന്റ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി കൺട്രോൾ, ഫുഡ് സപൈ്ള ചെയിന്‍ മാനേജ്‌മന്റ് എന്നിവയില്‍ എം.ടെക് എടുക്കാം.

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജി എന്ന സ്ഥാപനത്തിലും എം.ടെക് ചെയ്യാം.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!