പുരാവസ്തു വകുപ്പ് ആരംഭിക്കുന്ന മൊബൈല്‍ എക്സിബിഷന്‍ പദ്ധതിയിലേക്ക് ക്യുറേറ്റോറിയല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്. 5 ഒഴിവുകളാണ് ഉള്ളത്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ആര്‍ക്കിയോളജി / മ്യൂസിയോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പരമാവധി വേതനം 25000 രൂപ.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, സുന്ദര വിലാസം കൊട്ടാരം , ഫോര്‍ട്ട് പി.ഒ., തിരുവനന്തപുരം -23 എന്ന് വിലാസത്തില്‍ അയയ്ക്കുക.
അപേക്ഷ കിട്ടേണ്ട അവസാന തീയതി ജൂലൈ 20. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതണം. ഫോണ്‍.9947843277.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!