കേരള സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2018 -19 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ ജൂലൈ 5 വരെ ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും.

ബാങ്കില്‍നിന്നു ലഭിക്കുന്ന അപേക്ഷാ നമ്പരും, ചെല്ലാന്‍ നമ്പരും ഉപയോഗിച്ച് ജൂണ്‍ 22 മുതല്‍ ജൂലൈ 6 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകള്‍ ജൂലൈ 7 വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയും ആണ്.

അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷയും 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നേ്ഴസിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജിഎന്‍എം കോഴ്സ് പരീക്ഷയും പാസായിരിക്കണം. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വീസ് ക്വോട്ടയിലേക്കുളള അപേക്ഷകരുടെ പ്രായപരിധി 49 വയസ്.

എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ, (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) പരീക്ഷാ കേന്ദ്രങ്ങളില്‍ ജൂലൈ 15ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും, പ്രത്യേക/നിര്‍ദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ് നടത്തുക.

ഫോണ്‍: 0471 2560361, 362, 363, 364, 365

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!