എൻജിനീയറിങ് ഉൾപ്പെടെ ഉള്ള മേഖലകളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പരീക്ഷയ്ക്ക് മുന്നോടിയായുള്ള പേടിയും സ്‌ട്രെസ്സുമാണ്. എന്നാൽ ഇനി പേടിയും ടെൻഷനും ഒഴിവാക്കാം.
പരീക്ഷയ്ക്ക് പഠിക്കുവാനുള്ള വിഷയങ്ങളുടെ ചെറിയ കുറിപ്പുകൾ തയാറാക്കുക. പ്രധാനപ്പെട്ട പോയിന്റുകൾ അടയാളപ്പെടുത്തി പഠിക്കുന്നതുമൂലം നിങ്ങൾക്ക് ആവശ്യമായതും അപ്രധാനമായതും തമ്മിൽ വേർതിരിക്കാം. ഇതിലൂടെ നിങ്ങൾക്ക് സമയം ലഭിക്കാം.
ദിവസവും ഒരു വിഷയം വീതം ‘കവർ’ ചെയ്‌ത് പോകുക. വിഷയം പൂർത്തീകരിക്കുവാൻ ഇത് എളുപ്പമാർഗ്ഗമാണ്. തലച്ചോറിന് വ്യായാമം നൽകുക. ശരിയായ അളവിൽ റെസ്റ്റ് എടുക്കാം. ആവശ്യത്തിന് ഭക്ഷണവും ഉറക്കവും വേണം.
നല്ല ഉറക്കം നിങ്ങളെ ഉന്മേഷവാനാക്കും. പഠിച്ചത് കൂടുതൽ ഓർത്തുനിൽക്കാൻ ഇത് സഹായിക്കും.