ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഗ്രൂപ്പ് ബി നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ 551 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 30 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ബി.എസ്.സി. നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. (പോസ്റ്റ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്) / ബി.എസ്.സി. നഴ്‌സിംഗ് (പോസ്റ്റ്- ബേസിക് -2 വര്‍ഷം). ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍/ സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം.

ചുരുങ്ങിയത് ആറുമാസം പ്രവൃത്തിപരിചയവും ആവശ്യമാണ്. ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമയ്ക്ക് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ രണ്ടര വര്‍ഷം പ്രവൃത്തിപരിചയം വേണം.

അപേക്ഷ www.aiims exams.org എന്ന വെബ് സൈറ്റിലെ വിജ്ഞാപനപ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

Leave a Reply