എകാഗ്രതയാണ് ഫലപ്രദമായ പഠനത്തിന് ആധാരം. പഠിക്കുന്നത് ഓർമ്മയിൽ നിൽക്കുവാനും പരീക്ഷയിൽ ഓർമിച്ചെഴുതുവാനും കഴിയണമെങ്കിൽ ഇത് അത്യാവശ്യമാണ്.
പഠിക്കുന്ന സമയത്ത് ഉണ്ടാകുന്ന ചെറിയ ശ്രദ്ധ തിരികുന്ന കാര്യങ്ങൾ പോലും ഒരു പക്ഷേ ഓർമ്മയെ ബാധിക്കും. അതുകൊണ്ട് പഠിക്കുവാൻ കഴിവതും സ്വസ്‌ഥമായ ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തുക. മൊബൈൽ ഫോൺ പോലുള്ള വസ്തുക്കൾ ഒഴിവാക്കുക.
പഠിക്കുമ്പോൾ മൊബൈൽ ഫോൺ സൈലന്റ് മോഡിൽ ഇടാൻ ശ്രദ്ധിക്കുക. മൊബൈല്‍ ഫോണിന്റെ ചെറിയ ശബ്ദം പോലും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കും.