ഡിജിറ്റൽ ലോകത്തിലെ തൊഴിലെന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് സോഫട്‌വെയർ എൻജിനീയറിങ്ങാണ്. കമ്പ്യൂട്ടറുകൾക്കുള്ള സോഫട്‌വെയറുകൾ വ്യവസ്ഥാനുസൃതമായി നിർമ്മിക്കുകയാണ് സോഫട്‌വെയർ എൻജിനീയർമാർ ചെയ്യുക. ഇതിനായി സാങ്കേതികശാസ്ത്ര പരിജ്ഞാനം, രൂപകൽപനയ്ക്കുള്ള പരിചയം, പരിശോധന, ഡോക്യൂമെന്റേഷൻ തുടങ്ങിയവ സോഫട്‌വെയയർ എൻജിനീയറിങ്ങിൽ ഉൾപ്പെടും.

എൻജിനീയറിങ്ങിൽ നേർ ഉപ-വിഭാഗമാണെങ്കിലും കമ്പ്യൂട്ടർ സയൻസും മാനേജ്‌മന്റ് സയൻസും ഇതിന്റെ ഭാഗമാണ്. കമ്പ്യൂട്ടറുകൾക്കായി സിസ്റ്റം സോഫട്‌വെയറുകളും ആപ്ലിക്കേഷൻ സോഫട്‌വെയറുകളും നിർമ്മിക്കുന്നു. പ്രശ്‌ന പരിഹാരത്തിന് കഴിവുള്ളവർക്ക് ഈ രംഗത്ത് ശോഭിക്കാൻ കഴിയും.

പ്രോഗ്രാമിങ് ഭാഷകളിലെ പരിജ്ഞാനം,സോഫട്‌വെയർ വികസനം, കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയാണ് ഈ രംഗത്തിലെ പ്രധാന മേഖലകൾ. പ്ലസ് ടൂവിൽ ഗണിതവും ഊജ്ജതന്ത്രവും രസതന്ത്രവും പാസ്സായവർക്ക് KEAM, CAT, GATE പോലെയുള്ള എൻട്രൻസ് പരീക്ഷകളിലൂടെയാണ് ഈ മേഖലയിലേക്ക് പ്രവേശിക്കാനാവുക. കേരളത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, സ്‌കൂൾ ഓഫ് എൻജിനീയറിങ്, കൊല്ലം ജില്ലയിലെ ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, മൂവാറ്റുപുഴ എച്ച്.എം. ആർട്സ് ആൻഡ് സയൻസ് കോളേജ്, തിരുവനന്തപുരത്തെ സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ലൂർദ് മാത കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് കേരള, എൻ.ഈ.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, ശ്രീചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനീയറിങ് എന്നിവടങ്ങളിൽ സോഫട്‌വെയർ എൻജിനീയറിങ്ങിൽ ബി.ഇ., ബി.ടെക്. കോഴ്‌സുകൾക്ക് അവസരമുണ്ട്.

അരുണാചൽ പ്രദേശിലെ ഹിമാലയൻ യൂണിവേഴ്സിറ്റി, ഡൽഹിയിലെ ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്‌നോളജി എന്നിവടങ്ങളിൽ ബി.ഇ. സോഫട്‌വെയർ എൻജിനീയറിങ്ങിനു അവസരമുണ്ട്. മേഘാലയയിലെ സി.എം.ജെ. യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്രയിലെ യശ്വന്ത്‌ കോളേജ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഡൽഹിയിലെ വിനായക ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്‌നോളജി, തമിഴ് നാട്ടിലെ എഫ്.ടി.എം.എസ്. ഗ്ലോബൽ അക്കാഡമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മാസ്സ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, എൻ.എം.എസ്. ഷെർമാതയ് വാസൻ കോളേജ് വുമൺ, ശ്രീരാമകൃഷ്‌ണ എൻജിനീയറിങ് കോളേജ്, വിവേകാനന്ദ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവടങ്ങളിൽ ബി.എസ്.സി. സോഫട്‌വെയർ എൻജിനീയറിങ് പഠിക്കാം.

ഹരിയാനയിലെ അമിറ്റി യൂണിവേഴ്‌സിറ്റി ഗുരുഗ്രാം, ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ ഡോക്ടർ എം.ജി.ആർ. എജ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരുവിലെ റായ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, വാറങ്കൽ രാമപ്പ എൻജിനീയറിങ് കോളേജ്, കാഞ്ചീപുരത്തെ എസ്.ആർ.എം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവടങ്ങളിൽ സോഫട്‌വെയർ  എൻജിനീയറിങ്ങിൽ ബി.ടെക്. കോഴ്‌സുകളുണ്ട്.

എം.ഇ. സോഫട്‌വെയർ എൻജിനീയറിങ് പഠിക്കാൻ കോയമ്പത്തൂർ അണ്ണാ യൂണിവേഴ്‌സിറ്റി, മധുരൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി അണ്ണാ യൂണിവേഴ്‌സിറ്റി ബി.ഐ.ടി. ക്യാമ്പസ്, സേലം എ.വി.എസ്. എൻജിനീയറിങ് കോളേജ്, ഈറോഡിലെ ബണ്ണാരിയമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തേനിയിലെ ഭാരത് നികേതൻ എൻജിനീയറിങ് കോളേജ്, കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി,കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യൂക്കേഷൻ, ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പാട്ടിയാലയിലെ താപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഡൽഹിയിലെ ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി, അരുണാചൽ പ്രദേശിലെ ഹിമാലയൻ യൂണിവേഴ്‌സിറ്റി, മധ്യപ്രദേശിലെ ദേവി അഹില്യ വിശ്വവിദ്യാലയ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുണ്ട്.

എം.എസ്.സി. സോഫട്‌വെയർ എൻജിനീയറിങ്ങിനു ഷില്ലോങ് സി.എം.ജെ. യൂണിവേഴ്‌സിറ്റി തിരുനെൽവേലി അണ്ണാ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, തഞ്ചാവൂരിലെ അടയ്ക്കള മാതാ കോളേജ് എന്നിവടങ്ങളിൽ എം.എസ.സി. സോഫട്‌വെയർ  എൻജിനീയറിങ് പഠിക്കാവുന്നതാണ്.

ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, സിസ്റ്റംസ് ഡെവലപ്മെന്റ്, വെബ് ഡെവലപ്മെന്റ്, എംബെഡഡ് സിസ്റ്റംസ് ഡെവലപ്മെന്റ്, ഓട്ടോമോട്ടീവ് സോഫട്‌വെയർ എൻജിനീയർ, സിസ്റ്റംസ് പ്രോഗ്രാമർ, സോഫട്‌വെയർ  ഡെവലപ്പർ, പ്രോഗ്രാമർ / അനലിസ്റ്റ്, മൊബൈൽ സ്‌പെഷ്യലിസ്റ്റ്/ ടെക്നോളജിസ്റ്റ്, നെറ്റ്‌വർക്കിങ്, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ മേഖലകളിൽ തൊഴിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!