മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡിസും(ഐ.യു.സി.ഡി.എസ്) ബട്ടർഫ്‌ളൈ ഫൗണ്ടേഷൻ ഫോർ ടി.സി.ഐ ഇൻറർനാഷണലും സംയുക്തമായി തീം സെൻറേഡ് ഇൻററാക്ഷനിൽ(അപ്ലൈഡ് ഹ്യുമാനിസ്റ്റിക് സൈക്കോളജി) ബേസിക് കോഴ്‌സ് ആരംഭിക്കുന്നു.

ആറു മാസത്തെ കോഴ്‌സിൻറെ ഭാഗമായി മാസത്തിലൊരിക്കൽ റസിഡൻഷ്യൽ മാതൃകയിൽ മൂന്നു ദിവസത്തെ ശില്പശാലയും പിയർ ലേണിംഗ് ഗ്രൂപ്പുകളുമുണ്ടാകും.

സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലെ അധ്യാപകർ, കൗൺസിലർമാർ, എച്ച്.ആർ പരിശീലകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 6000 രൂപ. [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.

ഫോൺ: 04812731580, 9447180439, 8547165178.