പരപ്പനങ്ങാടിയിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.   യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുമാണ് ട്യൂഷന്‍ നല്‍കേണ്ടത്. യു.പി വിഭാഗത്തിലേക്ക് ഡിഗ്രിയും ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡുമാണ് യോഗ്യത.  റിട്ടേയര്‍ ചെയ്തവരേയും പരിചയമുള്ളവരെയും പരിഗണിക്കും. യു.പി വിഭാഗത്തില്‍ 3000 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 4000 രൂപയും പ്രമാസം ഹോണറേറിയം ലഭിക്കും.  അപേക്ഷ മെയ് 30ന് വൈകുന്നേരം അഞ്ചിനകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.