വാക്കുകളേക്കാൾ ഉച്ചത്തിൽ പ്രവർത്തികൾ സംസാരിക്കും എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ഈ ചൊല്ല് ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലുമെന്നപോലെ നിങ്ങളുടെ തൊഴിൽ മേഖലയിലും പ്രസക്തകമാണ്. ചെയ്യാൻ പോകുന്ന കാര്യങ്ങളെ പരസ്യമായി പറഞ്ഞ്, എന്നാൽ അവയൊന്നും നേടാതെ (അതിനൊന്നും മെനക്കെടാതെ) വാക്കുകളുടെ വില അറിയാതെ ജീവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവരിൽ അധികവും.
എന്നാൽ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ‘നാവാൽ’ പറഞ്ഞു നടക്കാതെ, നിങ്ങളുടെ പ്രവർത്തികളാൽ അവയെയൊക്കെ നേടിയെടുത്ത് തെളിയിച്ചു കാണിക്കുക. ഇത് നിങ്ങളെ തൊഴിലിൽ എന്നപോലെ ജീവിതത്തിലും ഉയർച്ചയിൽ എത്തിക്കും. നിങ്ങളുടെ മാനേജ്‌മെന്റ് കഴിവുകളും നിശ്ചയദാർഢ്യവും തുറന്ന് കാട്ടുന്നതുവഴി നിങ്ങളുടെ ബോസിന് നിങ്ങളിലുള്ള വിശ്വാസവും പ്രതിബദ്ധതയും വർദ്ധിക്കുന്നു.