ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം. ആപ്ലിക്കേഷന്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും ഉപയോഗിച്ച്, അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ഫലമറിയാന്‍ കഴിയും.

ജൂലൈ 20, 22, 25, 27 തീയതികളിലായാണ് ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷ നടന്നത്. 7 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. അവസാന സെഷനായ നാലാം സെഷന്റെയും ഫലം പ്രഖ്യാപിച്ചതിന് ശേഷം എന്‍.ടി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എഞ്ചിനീയറിങ് ബിരുദ പ്രവേശനം ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ഐ.ഐ.ടി പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതണമെങ്കിലും ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here