തിരുവനന്തപുരത്തെ ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്സിലെ എജ്യുസാറ്റ് സ്റ്റുഡിയോയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, കാമറാമാൻ, എഡിറ്റർ / അനിമേറ്റർ എന്നീ തസ്തികകളിലെക്കാണ് ഒഴിവുകൾ.
പ്രസ്തുത മേഖലയിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 9നും 10നും തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിന് കീഴിലെ സംസ്കൃത കോളേജ് ക്യാമ്പസ്സിലെ (പാളയം) എജ്യുസാറ്റ് സ്റ്റുഡിയോയിൽ എത്തണം.