2018ലെ കേരള അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലുണ്ടായിരുന്ന പാകപ്പിഴകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. പുതുക്കിയ ഉത്തരസൂചിക അനുസരിച്ചായിരിക്കും പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടക്കുക.

ജൂണ്‍ 23 മുതല്‍ 30 വരെ തീയതികളിലാണ് അദ്ധ്യാപക യോഗ്യതാ പരീക്ഷ നടന്നത്. പുതുക്കിയ ഉത്തരസൂചിക വന്ന സാഹചര്യത്തില്‍ ഫലപ്രഖ്യാപനം ഏറെ വൈകാതെ നടക്കുമെന്നാണ് സൂചന.

ഉത്തരസൂചിക ലഭിക്കാന്‍ www.keralapareekshabhavan.in / www.ktet.kerala.gov.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Leave a Reply