സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തിലേക്ക് അയയ്ക്കുകയോ, നേരിട്ട് എത്തിക്കുകയോ ചെയ്യണം.

അപേക്ഷകര്‍ ആവശ്യപ്പെടുന്ന ബാങ്കുകളിലേക്ക് കോര്‍പ്പറേഷന്‍ ശുപാര്‍ശ ചെയ്തയയ്ക്കുകയും ബാങ്ക് ലോണ്‍ നല്‍കുന്നതിന്‍ പ്രകാരം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി തുക ക്രിഡിറ്റ് ചെയ്യുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലെ കോര്‍പ്പറേഷന്‍ ഹെഡ്ഢാഫീസിലും വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷാ ഫോറവും നിബന്ധനകളും വെബ്‌സൈറ്റില്‍ ലഭിക്കും.

വെബ്‌സൈറ്റ്: www.hpwc.kerala.gov.in
ഫോണ്‍: 0471 2347768, 7152, 7153, 7156

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!