ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി. (ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഉൾപ്പെടെ) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.എസ്സി: മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷ്യലൈസ് ചെയ്യാവുന്ന എം.എസ്സി. കെമിസ്ട്രി പ്രോഗ്രാമിലേക്ക് കെമിസ്ട്രി ഒരു മേജർ വിഷയമായി 55 ശതമാനം മാർക്കോടെ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദമെടുത്തവർ, ഈ വർഷം ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം മെറ്റീരിയൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് മേഖലകളിലുണ്ട്. https://www.jncasr-admissions.in ലെ അഡ്മിഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുള്ള വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബാച്ചിലർ ബിരുദം ഉള്ളവർ, ഈ വർഷം ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. രണ്ടിലേക്കും ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) യോഗ്യത നേടിയവർക്ക് പരിഗണന.

ഗവേഷണം: കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽസ്, എൻജിനിയറിങ് മെക്കാനിക്സ്, ന്യൂ കെമിസ്ട്രി, തിയററ്റിക്കൽ സയൻസസ്, ഇവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂറോസയൻസ്, മോളിക്യുളാർ ബയോളജി ആൻഡ് ജനറ്റിക്സ് എന്നീ യൂണിറ്റുകളിലായാണ് സയൻസ്, എൻജിനിയറിങ് മേഖലയിലെ പിഎച്ച്.ഡി/എം.എസ്. (എൻജിനിയറിങ്)/എം.എസ്. (റിസർച്ച്) പ്രോഗ്രാമുകൾ ഉള്ളത്. അപേക്ഷിക്കുന്നവർക്ക് യൂണിറ്റിന് ബാധകമായതിനനുസരിച്ച് എം.എസ്സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., ബി.വി.എസ്സി., എം.വി.എസ്സി., എം.ബി.ബി.എസ്., എം.ഡി. എന്നിവയിലൊന്ന് 50 ശതമാനം മാർക്കോടെ ഉണ്ടായിരിക്കണം. 2021 ഓഗസ്റ്റ് രണ്ടിന് സാധുതയുള്ള ഗേറ്റ്, ജസ്റ്റ്, ജിപാറ്റ്, യു.ജി.സി./സി.എസ്.ഐ.ആർ-നെറ്റ്-ജെ.ആർ.എഫ്., ഐ.സി.എം.ആർ./സി.ബി.ടി./ഇൻസ്പെയർ-ജെ.ആർ.എഫ്., എന്നിവയിലൊരു യോഗ്യതയും വേണം.

വിശദാംശങ്ങൾ അഡ്മിഷൻ ബ്രോഷറിൽ ലഭിക്കും. അപേക്ഷ ഏപ്രിൽ 19വരെ ഓൺലൈൻ വഴി നൽകാം. വെബ്സൈറ്റ് https://www.jncasr.ac.in.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!