കേരളത്തിലെ സ്കൂൾകുട്ടികൾ ക്ലാസ്സ് ടൂർ പോകുമ്പോൾ ഉറപ്പായിട്ടും പോയിട്ടുള്ളതായ ഒരു സ്ഥലമാണ് നമ്മുടെ സ്വന്തം വീഗാലാൻഡ്, ഇപ്പൊ വണ്ടർ ലാ എന്നാണ് പേര്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികൾക്ക് വരെ ഒരു കേന്ദ്രമായി പലപ്പോഴും വാട്ടർ തീം പാർക്കുകളും അമ്യൂസ്‌മെന്റ് പാർക്കുകളും മാറാറുണ്ട്. അവിടെയെല്ലാം വാട്ടർ സ്ലൈഡുകളും ഉണ്ടാകാറുണ്ട്. കുട്ടികൾക്ക് വളരെയധികം പ്രിയങ്കരമായ റൈഡ് ആയതിനാൽ തന്നെ ഇപ്പോഴും അതിൽ കയറാൻ ഒരു തിക്കും തിരക്കും ഉറപ്പാണ്. എന്നാലും ആരാണ് അതിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നത്?

അനുഭവജ്ഞാനവും പ്രവർത്തിപരിചയവുമുള്ള വാട്ടർ സ്ലൈഡ് ടെസ്റ്റർമാരാണ് ആ ജോലി നിർവ്വഹിക്കുന്നത്. ഒരേ സമയം ആ സ്ലൈഡ് ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് ഉല്ലാസമുണ്ടാവുകയും എന്നാൽ അവർ സുരക്ഷിതരായിരിക്കുകയും ചെയ്യും എന്ന് ഇവർ വിലയിരുത്തിയാൽ മാത്രമേ ആ സ്ലൈഡുകൾ പ്രവർത്തിക്കുകയുള്ളൂ. ഒരു തവണയല്ല, പല തവണ ആ സ്ലൈഡിൽ കൂടി ഇറങ്ങി, അതിൽ എത്ര അളവ് വെള്ളം എത്ര വേഗത്തിൽ കടന്നു പോകണം, എത്ര ആവേഗത്തിൽ താഴെ വരെ എത്തുവാൻ സാധിക്കും, സഞ്ചരിക്കുന്ന വേഗം എത്ര, എത്രത്തോളം രസകരവും സുരക്ഷിതവുമാണ്, എന്തെങ്കിലും അപാകങ്ങൾ നികത്താൻ ഉണ്ടോ എന്നതൊക്കെ കണക്കാക്കുക ടെസ്റ്റർമാരാണ്.

വളരെ രസകരവും വ്യവ്യത്യസ്തവുമായ ഒരു ജോലിയാണെങ്കിലും വളരെയതികം സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണിത് – സുരക്ഷയുടെ ഉറപ്പ് നൽകുന്നത് നിങ്ങളാണ്. ആയതിനാൽ തന്നെ, ജോലിയോട് കടപ്പാടും ശ്രദ്ധയും അനിവാര്യമാണ്. കൂടുതലും ഇതിനായി വേണ്ടത് അനുഭവം തന്നെയാണ്. വിദ്യാഭ്യാസ യോഗ്യതയായി ഒന്നും പറയുന്നില്ല. എന്നാൽ വേഗം, താഴ്ച, ദൂരം എന്നിവയെയൊക്കെ പറ്റി ഒരു സാമാന്യ അറിവുണ്ടാവുകയും പെട്ടെന്ന് ഇവ കണക്കാക്കി ഒരുവിധം അനുമാനങ്ങൾ നൽകാൻ സാധിക്കുകയും വേണം.

പലപ്പോഴും പരീക്ഷണങ്ങൾക്ക് ശേഷം അതിനെ പറ്റി എഴുതി റിപ്പോർട്ട് നൽകേണ്ടി വരുന്നതിനാൽ തന്നെ, വ്യക്തമായി ആശയവിനിമയം ചെയ്യുവാനുള്ള കഴിവും വേണം. ആദ്യമായി വേണ്ടത് ജോലിയുടെ പ്രാധാന്യം മനസിലാക്കി ശ്രദ്ധ പുലർത്തുക എന്നതാണ്. വലിയ ഹോട്ടലുകളിലും ഇവ ഉണ്ടാകാറുണ്ട്. കുട്ടികൾ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത് തന്നെ ചിലപ്പോൾ ഇത് നോക്കിയിട്ടാകാം എന്നുള്ളതിനാൽ ആ ഹോട്ടലിന്റെ മാർക്കറ്റിങ് മേഖലയെ വരെ ഈ ജോലി ബാധിക്കുന്നു.

പ്രതിവർഷം 18 ലക്ഷം വരെ സമ്പാദിക്കാനാവുന്ന ഒരു ജോലിയാണിത് എന്ന് പറയുമ്പോൾ ഓർക്കേണ്ട വേറൊന്നുണ്ട് – കൂടുതലും ഈ ജോലിക്ക് സാദ്ധ്യതകൾ ഉള്ള പ്രദേശങ്ങളിൽ വർഷത്തിൽ 8 മാസം വരെയേ ജോലി ചെയ്യുവാൻ സാധിക്കുകയുള്ള. മറ്റു മാസങ്ങളിൽ അസഹനീയമായ തണുപ്പ് അനുഭവപ്പെടും. പ്രത്യേകിച്ച് യോഗ്യതകൾ ഒന്നും ഇല്ലാത്തതായ ഈ ജോലി പാർട്ട് ടൈം ആയും ഫുൾ ടൈം ആയും ചെയ്യുന്നവരുണ്ട്. ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെട്ടാൽ പിന്നീടത് ഒരു ജോലിയല്ല എന്ന് പറയാറുണ്ടല്ലോ. അതിന് ഇതിലും മികച്ച ഉദാഹരണം വേറെയുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!