കേരള കാർഷിക സർവകലാശാലയുടെ കാസർഗോഡ് പീലിക്കോടിലെ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ വിവിധ വിഷയങ്ങളായിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തികയിൽ 15 ഒഴിവുകളുണ്ട്. അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് (1), പ്ലാന്റ് പാത്തോളജി (2), അഗ്രോണോമി(2), അഗ്രോണോമി/ അഗ്രികൾച്ചറൽ മെറ്റിറോളജി (1), സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി (1),അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ (1), അഗ്രികൾച്ചറൽ എൻജിനിയറിങ് (2), അഗികൾച്ചറൽ എന്റമോളജി (1), അഗ്രികൾച്ചറൽ മൈക്രോ ബയോളജി (1), പ്ലാന്റ് ഫിസിയോളജി (1), പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് (1),വെറ്ററിനറി ആൻഡ് അനിമൽ മാനേജ്‌മന്റ് (1), ഹോർട്ടികൾച്ചർ (1) എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷകർക്ക് നെറ്റ് യോഗ്യതയുണ്ടാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. മൈക്രോസോഫ്ട് എക്സെൽ ഫോർമാറ്റിലുള്ള അപേക്ഷാ ഫോറം www.kau.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇത് പൂരിപ്പിച്ച് സെപ്റ്റംബർ 7നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.

സെപ്റ്റംബർ 14നു രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ ഉണ്ടായിരിക്കും. ഇന്റർവ്യൂ കാൽ ലെറ്റർ അയക്കുന്നതായിരിക്കില്ല. ഇന്റർവ്യൂ വേദി: Regional Agicultural Research Station, Pilicode, Kasargod. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0467 2460632

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!