Ramees Kambrath
Ramees Kambrath
Journalist, Editor, Production Manager – NowNext

ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്ത് രാജ്യ പുരോഗതിക്കു വേണ്ടി ധാരാളം വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇങ്ങനെയുള്ള വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ ധാരാളം ഫണ്ടുകളും സഹായ നിധികളുമുണ്ട്. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് CMDRF അഥവാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

ജനങ്ങൾക്ക് അടിയന്തിരമായി നൽകേണ്ട ധനസഹായങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സഹായ നിധിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

  1. മാരകമായ രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മരുന്നിനും ചികിത്സക്കും വേണ്ടിയുള്ള ധനസഹായം.
  2. അപകട മരണങ്ങൾക്കുള്ള അടിയന്തിര ധനസഹായം.

3. പ്രക്യതി ദുരന്തങ്ങൾക്കുള്ള അടിയന്തിര ധനസഹായം.

മുകളിൽ പറഞ്ഞവയ്ക്കാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നത്.

പണം കണ്ടെത്തുന്നത് എങ്ങനെ?

സംസ്ഥാന സർക്കാറിന്റെ വാർഷിക ബജറ്റുകളിൽ നിന്നും ഒരു തുക CMDRF ലേക്ക് മാറ്റി വയ്ക്കുന്നുണ്ട്. അതുപോല തന്നെ പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്ന സംഭാവനകളുമാണ് ഈ നിധിയുടെ പ്രധാന വരുമാനം.

പ്രത്യേകതകൾ

  1. ആവശ്യക്കാർക്ക് ഏറ്റവും സുഗമമായും സുതാര്യമായും സഹായം നൽകാൻ സാധിക്കും.
  2. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള ആളുകൾക്ക് സംഭാവന നൽക്കാൻ സാധിക്കും.
  3. കംപ്ട്രോളർ ഓഡിറ്റർ ജനറൽ നേരിട്ട് പരിശോധിക്കുന്ന സഹായനിധി.
  4. 2005-ലെ വിവരാവകാശ നിയമത്തിനു കീഴിൽ വരുന്നു.
  5. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോൾ പൂർണമായും ടാക്സിൽ നിന്ന് ഒഴിവാക്കപെട്ടിടുണ്ട്(income tax rule section 80G(2).
  6. ഏതൊരു പൗരനും കൃത്യമായി പരിശോധിക്കാൻ സാധിക്കുന്ന സുതാര്യമായ ധനസഹായ നിധിയാണ് CMDRF.

എങ്ങനെ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ, MLA മാർ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഏറ്റവും സൂഗമമായ രീതി ഓൺലൈൻ അപേക്ഷകളാണ്. 2016 മുതൽ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് ഓൺ ലൈൻ വഴി അപേക്ഷ സ്വീകരിക്കുന്നുണ്ട്. അതിനായുള്ള ലിങ്ക്: http://cmdrf.kerala.gov.in/

അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ: മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, വരുമാന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ്സ്ബുക്ക്. അപകട മരണത്തിനുള്ള അടിയന്തിര ധനസഹായമാണങ്കിൽ മുകളിൽ പറഞ രേഖകൾക്കു പുറമേ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, എഫ്ഐആർ, മരണ സർട്ടിഫിക്കറ്റ് എന്നിവക്കുടി ഉൾപ്പെടുത്തണം.

“ലോകം കോറോണ ഭീതിയിൽ കഴിയുന്ന ഈ ഒരു സാഹചര്യത്തിൽ നമ്മുടെ കേരളം കോവിഡ്19 പ്രതിരോധത്തിൽ ലോക രാഷ്ട്രങ്ങളെക്കാൾ ഒരു പടി മുൻപിലാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന നമ്മുടെ സംസ്ഥാനത്തിന് കൈത്താങ്ങ് നൽകുന്നതിലേക്കായി, ഏറെ സുതാര്യമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നാമോരുരുത്തരുടേയും കടമയാണെന്ന് ഓർമ്മപ്പെടുത്തട്ടേ…!”

Donate to Kerala CMDRF: https://donation.cmdrf.kerala.gov.in/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!