കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി ലീഡ് എഡ്യുവെഞ്ചേഴ്സ് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു. ആദ്യ ഘട്ടത്തിൽ 10 പേരെയാണ് നിയമിക്കുന്നത്.

ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം, വിദ്യാർത്ഥികളെ മെന്റർ ചെയ്യാനും ഗൈഡ് ചെയ്യാനും ഇഷ്ടപ്പെടുന്ന ബിരുദധാരികൾ സൈക്കോളജി / എഡ്യുക്കേഷൻ / സോഷ്യൽ വർക്ക് മുതലായ മേഖലകളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം നേടിയവർക്ക് മുൻഗണന. നിലവിൽ തൊഴിൽരഹിതരായ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുള്ള അധ്യാപക ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

ഓൺലൈൻ എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ 50 മണിക്കൂറിലധികം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകും. പരിശീലനത്തിനു ശേഷമുള്ള വിലയിരുത്തലിനും ശേഷമാണ് അന്തിമ തെരഞ്ഞെടുപ്പും നിയമനവും. നിലവിൽ ജോലി ചെയ്യുന്നവർക്ക് പാർട്ട് ടൈം ആയി ചെയ്യാനുള്ള അവസരമുണ്ട്.

പാർട്ട് ടൈം ആയി ചെയ്യുന്നവർക്ക് മാസം 20,000 രൂപയും മുഴുവൻ സമയക്കാർക്ക് മാസം 40,000 രൂപയിലധികവും സമ്പാദിക്കാനുള്ള അവസരമുണ്ടാകും. www.lcat.in എന്ന വെബ്‌സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 15.

വിശദവിവരങ്ങൾക്ക് www.lcat.in/careers എന്ന വെബ്‌പേജ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!